കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി വരുമാനദായക പദ്ധതികൾക്ക് പരീശീലനം ഒരുക്കുന്നു. അനുദിന ചെലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിത്യ ഉപയോഗത്തിനുതകുന്നതും എന്നാൽ വരുമാനദായകവുമായ പദ്ധതികൾ നടപ്പിലാക്കികൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നുള്ളതാണ് പരിശീലന പരിപാടിയുടെ ലക്‌ഷ്യം. കൂൺ കൃഷി, സോപ്പ് നിർമ്മാണം, അടുക്കളത്തോട്ട നിർമ്മാണം, മെഴുകുതിരി നിർമ്മാണം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾക്കാണ് പരിശീലനം ഒരുക്കുന്നത്. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെൻറ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിച്ചു. വനിതാ യുവകർഷക അവാർഡ് ജേതാവ് അശ്വതി പ്രവീൺ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, അനിമേറ്റർ ബിൻസി സജി, ബിൻസി ബിനോഷ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി നടപ്പിലാക്കുന്ന വരുമാനദായക പദ്ധതി പരീശീലന പരിപാടിയുടെ ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെൻറ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിക്കുന്നു.
Comments