കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ പരിസ്ഥിതി സൗഹാർദ്ദ ജീവിത രീതികളിൽ പരിശീലനം നൽകി. മാറുന്ന സാഹചര്യങ്ങളിൽ പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് പഴമയുടെ സുവിശേഷം ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതിയുടെ ഉദ്‌ഘാടനം ബൈസൺവാലി ഗ്രാമവികസന സമിതി പ്രസിഡൻറ് ഫാ ഷൈജു കല്ലുവെട്ടാംകുഴിയിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, സിസ്റ്റർ ലിനറ്റ് എസ് വി എം, മെറിൻ എബ്രാഹം, അനിമേറ്റർ ജിൻസി ബേബി, മഞ്ജു ജിൻസ്, എന്നിവർ പ്രസംഗിച്ചു. വരും ദിനങ്ങളിൽ കൂടുതൽ ഗ്രാമങ്ങളിൽ പരിശീലനം സംഘടിപ്പിക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹാർദ്ദ ജീവിത പരിശീലന പദ്ധതിയുടെ ഉദ്‌ഘാടനം ബൈസൺവാലി ഗ്രാമവികസന സമിതി പ്രസിഡൻറ് ഫാ ഷൈജു കല്ലുവെട്ടാംകുഴിയിൽ നിർവഹിക്കുന്നു.
Comments