കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി. ഇടുക്കി ജില്ലയിലെ പതിനാലു ഗ്രാമ പഞ്ചായത്തുകളിൽ സാധാരണക്കാരായ സ്വാശ്രയ സംഘ പ്രവർത്തകർക്ക് കുറഞ്ഞ ചെലവിൽ ഓണമുണ്ണുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇരുപത്തി അഞ്ചു ശതമാനം സബ്‌സിഡിയും ബാക്കി തുക വായ്പയായും നൽകിക്കൊണ്ട് കൊണ്ട് അരി ഉൾപ്പടെ ഇരുപത്തി മൂന്നു ഇനം പലവ്യഞ്ജന സാധങ്ങനങ്ങൾ ഭവനങ്ങളിൽ എത്തിച്ചു നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡണ്ട് ഫാ. തോമസ് ആനിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർമാരായ രജനി റോയി, സിനി സജി, ബിൻസി സജി എന്നിവർ പ്രസംഗിച്ചു
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒരുമിച്ചൊരോണം പദ്ധതിയുടെ ഉദ്‌ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിക്കുന്നു.
Comments