കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിലെ എസ് എസ് എൽ സി, പ്ലസ് ടു ബാച്ചുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്വാശ്രയ സംഘ പ്രവർത്തകരുടെ മക്കൾക്ക് ആദരവ് നൽകി. വിവിധ ഗ്രാമങ്ങളിൽ നടത്തപ്പെട്ട പരിപാടിയുടെ ഉദ്ഘാടനം നാരകക്കാനം സെൻറ് ജോസഫ് പാരിഷ് ഹാളിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരിയാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിൻസി റോബി , ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ പ്രോഗ്രാം കോ-ഓഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ മെറിൻ എബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർ മിനി ജോണി, ബിജു അഗസ്റ്റിൻ, സിബി മാത്യു, ബിന്ദു റോണി എന്നിവർ പ്രസംഗിച്ചു വിവിധ ഗ്രാമങ്ങളിലായി നൂറിലധികം കുട്ടികൾക്ക് ആദരവ് നൽകിയതായി ഗ്രീൻവാലി ഡെവലപ്മെൻറ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിലെ എസ് എസ് എൽ സി, പ്ലസ് ടു ബാച്ചുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിജയികളെ ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിക്കുന്നു.
Comments