കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ സംഘ ജൂബിലിയും ഓണാഘോഷവും സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിൽ സ്വാശ്രയ സംഘ പ്രവർത്തനങ്ങളിൽ ഇരുപത്തി അഞ്ചു വർഷം പൂർത്തിയാക്കിയ സംഘങ്ങളെ ആദരിക്കുന്നതോടൊപ്പം വിവിധ ഗ്രാമങ്ങളിൽ ഓണാഘോഷങ്ങളും പൂർത്തിയാക്കി. മരിയാപുരം പഞ്ചായത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ നാരകക്കാനം സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടത്തപ്പെട്ടു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡണ്ട് ഫാ. തോമസ് ആനിമൂട്ടിൽ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മരിയാപുരം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ബിൻസി റോബി ജൂബിലി സന്ദേശം നൽകി. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ, ബിജു അഗസ്റ്റിൻ, അനിമേറ്റർ മിനി ജോണി, ബിന്ദു റോണി എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഓണവിരുന്ന് എന്നിവയും സംഘടിപ്പിച്ചു.
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാശ്രയ സംഘ ജൂബിലിയുടെയും ഓണാഘോഷ പരിപാടിയുടെയും ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിക്കുന്നു.
Comments