A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പരിസ്ഥിതി ദിനത്തിൽ പഠിതാക്കളോടപ്പം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പാഠശാലകൾ ശുചീകരിക്കുന്നതിനോടപ്പം വരും തലമുറക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യ ശാലകളെ കേന്ദ്രീകരിച്ച് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്.  ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിൽ സംഘടിപ്പിച്ച പരിപാടികൾക്ക്  ഗ്രാമവികസന സമിതി പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, അധ്യാപകർ, അനിമേറ്റർമാർ, സ്വാശ്രയ സംഘ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അങ്കണവാടികൾ, സ്കൂളുകൾ, എന്നിവ വൃത്തിയാക്കി ചുറ്റിലും തണൽ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും നട്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ചേലച്ചുവട് ഗവണ്മെന്റ് എൽ പി സ്കൂൾ മൈതാനത്ത് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ഡെയ്സി കെ. ജെ, ജി ഡി എസ് പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ സിനി സജി, സാലി സാബു, എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തിൽ സെമിനാറുകൾ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. സെമിനാറുകൾക്ക് ആന്റണി മുനിയറ നേതൃത്വം നൽകി. 

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ നടപ്പിലാക്കിയ   പരിസ്ഥിതി ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചേലച്ചുവട് ഗവണ്മെന്റ് എൽ പി സ്കൂൾ മൈതാനത്ത് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിക്കുന്നു.

Comments

leave a reply

Related News