Foto

ഉരുൾപൊട്ടലിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ കെ‌സി‌ബി‌സി 75-ാമത് ഭവനം കൈമാറി

കെസിബിസി വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 75-ാമത് ഭവനം നിർമിച്ചു കുടുംബത്തിന് കൈമാറി. ഉരുൾപൊട്ടലിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ വീടിൻ്റെ വെഞ്ചരിപ്പും താക്കോൽദാനവും നടത്തി. താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തിൽ കോഴിക്കോട് അതിരൂപതയുടെ സഹായത്തോടെ നിർമിച്ച ഭവനം കോഴിക്കോട് അതിരൂപതാ വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, സിഒഡി ഡയറക്‌ടർ ഫാ. സായി പാറൻകുളങ്ങര എന്നിവർ ചേർന്ന് വെഞ്ചരിച്ചു.

കെസിബിസി ആരംഭിച്ച പുനരധിവാസ പദ്ധതിയിൽ ആദ്യം 41 വീടുകളാണ് വിഭാവനം ചെയ്ത‌ിരുന്നത്. പിന്നീട് വിവിധ രൂപതകൾ, സന്യാസസഭകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, സുമനസുകൾ എന്നിവരുടെ സഹകരണത്തോടെ താമരശേരി രൂപത പദ്ധതി വിപുലീകരിക്കുകയായിരുന്നു. ഒന്നാം വാർഷികത്തിൽ ആദ്യ വീടും രണ്ടാം വാർഷികത്തിൽ 75 -ാമത്തെ വീടും കൈമാറാനായതിലൂടെ പുനരധിവാസ പ്രവർത്തനത്തില്‍ സ്തുത്യര്‍ഹമായ ഇടപെടല്‍ നടത്തുവാന്‍ കഴിഞ്ഞതിൻ്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സഭാനേതൃത്വം.

Comments

leave a reply

Related News