Foto

കെ.ആർ.എൽ.സി.സി. 47-ാമത് ജനറൽ അസംബ്ലിക്ക് ഇടക്കൊച്ചിയിൽ തുടക്കമായി

കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (KRLCC) 47-ാമത് ജനറൽ അസംബ്ലി 2026 ജൂലൈ 10, 11, 12 തീയതികളിൽ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ വെച്ച് നടക്കുന്നു. 'ജൂബിലി നിറവിൽ നവീകരണവും മുന്നേറ്റവും' എന്നതാണ് ഈ വർഷത്തെ അസംബ്ലിയുടെ മുഖ്യ പ്രമേയം. ജൂലൈ 10-ാം തീയതി വെള്ളിയാഴ്ച രാവിലെ 09.30-ന് പതാക ഉയർത്തലോടെ അസംബ്ലി നടപടികൾ ആരംഭിച്ചു. കെ.ആർ.എൽ.സി.ബി.സി., കെസിബിസി, കെ.ആർ.എൽ.സി.സി. പ്രസിഡൻ്റുമായ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ  ഉദ്ഘാടനസമ്മേളനം ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്‌ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപതാമെത്രാൻ റൈറ്റ് റവ. ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.ശ്രീ. ദീപക് ജോയ് MLA സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡൻ്റ് ശ്രീ. ജോസഫ് ജൂഡ് യോഗത്തിന് സ്വാഗതവും, സെക്രട്ടറി ശ്രീമതി മെറ്റിൽഡ മൈക്കിൾ നന്ദിയും രേഖപ്പെടുത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയിൽ ലത്തീൻ സമുദായത്തിൻ്റെ ഭാവി നവീകരണത്തെയും മുന്നേറ്റങ്ങളെയും കുറിച്ചുള്ള വിപുലമായ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.അസംബ്ലി ജൂലൈ 12 ഞായറാഴ്ച സമാപിക്കും.

Comments

leave a reply

Related News