വത്തിക്കാനിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫിയറ്റ് 30 ഇലക്ട്രിക് വാഹനങ്ങൾ സൗജന്യമായി നല്‍കി. വത്തിക്കാൻ നഗരത്തിലെ ഗവർണറേറ്റിനു കീഴിലെ ജീവനക്കാരുടെ ആവശ്യത്തിനായാണ് വാഹനം കൈമാറിയിരിക്കുന്നത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറുന്നതെന്നും കൂടുതൽ കാര്യക്ഷമവും പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് തങ്ങളുടെ സംരംഭത്തിൻ്റെ ലക്ഷ്യമെന്നും കമ്പനി പ്രതികരിച്ചു.
2023-ൽ വത്തിക്കാൻ ഗവർണറേറ്റ് ആരംഭിച്ച ഇക്കോളജിക്കൽ കൺവേർഷൻ 2030 പരിപാടിയുടെ ഭാഗമായാണ് ഈ വാഹനങ്ങള്‍ ലഭ്യമാക്കുന്നതെന്നും ഈ ദശാബ്ദം അവസാനിക്കുന്നതിനുമുമ്പ് പൂർണമായും മലിനീകരണരഹിത വാഹനവ്യൂഹം സൃഷ്ടിക്കുക എന്ന പദ്ധതി വിഭാവനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണെന്നും കമ്പനി അറിയിച്ചു.









Comments