Foto

ദീപാവലി ആശംസകൾ നേർന്ന് വത്തിക്കാൻ

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് മുന്നോടിയായി ഹൈന്ദവ വിശ്വാസികൾക്ക് ദീപാവലി ആശംസിച്ച് വത്തിക്കാൻ. “എല്ലാ നന്മകളുടെയും ഉറവിടമായ ദൈവം കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും സമൂഹങ്ങളെയും സമൃദ്ധമായ സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ,” എന്ന് വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററി പുറപ്പെടുവിച്ച സന്ദേശത്തിൽ പറയുന്നു.

പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശത്തിൽ 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ക്ഷണപ്രകാരം അസീസിയിൽ നടന്ന ലോകമതങ്ങളുടെ സമ്മേളനത്തയും പ്രതിപാദിക്കുന്നുണ്ട്. അസീസിയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് സമാധാനത്തിന്റെ വഴികൾ വെട്ടിത്തെളിക്കാൻ വത്തിക്കാൻ ഹൈന്ദവരോടും ക്രൈസ്തവരോടും ആഹ്വാനം ചെയ്തു. “സഹോദര്യം എത്രത്തോളം തഴച്ചുവളരുന്നുവോ, അത്രത്തോളം സമാധാനം നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നും,” വത്തിക്കാന്റെ സന്ദേശത്തിൽ പറയുന്നു.

Comments

leave a reply

Related News