Foto

പരിശുദ്ധ മറിയത്തിന്റെ രൂപം തകര്‍ത്ത സംഭവം; ഒന്നു ചേര്‍ന്ന് ജപമാല ചൊല്ലി വിശ്വാസികളുടെ പ്രതികരണം

ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയില്‍ പരിശുദ്ധ മറിയത്തിന്റെ രൂപം തകര്‍ത്ത സംഭവത്തില്‍ ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥനാപൂര്‍വം വിശ്വാസികളുടെ പ്രതികരണം. ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയിലെ പോര്‍ട്ടോ-വെച്ചിയോയിലാണ് പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം അവഹേളിക്കപ്പെട്ട സംഭവം ഉണ്ടായത്.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാനസാന്തരമുണ്ടാകാന്‍ വേണ്ടിയും പരിശുദ്ധ മറിയത്തെ അപമാനിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ചുകൊണ്ടും നടത്തിയ ജപമാല പ്രാര്‍ത്ഥ ക്രിസ്തീയ പ്രതികരണത്തിന്റെ വേറിട്ട മാതൃകയായി. ഒക്ടോബര്‍ 1-ന് പുലര്‍ച്ചെയാണ് പരിശുദ്ധ മറിയത്തിന്റെ രൂപം തകര്‍ത്ത സംഭവം അരങ്ങേറിയത്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ സീസണല്‍ തൊഴിലാളികളായി ജോലി ചെയ്തിരുന്ന 21-ഉം 24-ഉം വയസ്സുള്ള രണ്ട് യുവാക്കളെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ്അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ പരിശുദ്ധ മറിയത്തെ അവഹേളിക്കുകയും വേറൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

പരിശുദ്ധ മറിയത്തോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹാദരവ് കണ്ടപ്പോള്‍ മറിയത്തിന്റെ രൂപം തകര്‍ത്തതിലുള്ള ദുഃഖവും വേദനയും സന്തോഷത്തിനും അഭിമാനത്തിനും വഴിമാറിയെന്ന് പോര്‍ട്ടോ-വെച്ചിയോ ഇടവക വികാരി ഫാ. തിബോള്‍ട്ട് ലാംബെര്‍ട്ട് പ്രതികരിച്ചു. പ്രതികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്ന് കോര്‍സിക്കന്‍ സഭയും വ്യക്തമാക്കി. പോര്‍ട്ടോ-വെച്ചിയോ മേയര്‍ ജീന്‍-ക്രിസ്റ്റോഫ് ആഞ്ചെലിനി ഈ സംഭവത്തെ അപലപിക്കുകയും മറിയത്തിന്റെ രൂപം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Comments

leave a reply

Related News