Foto

ജീവകാരുണ്യപ്രവർത്തകരുടെ സേവനങ്ങൾ സ്നേഹത്തിന്റെ സംസ്കാരത്തിന് രൂപം നൽകുന്നു: പാപ്പാ

അർജന്റീനിയയിലേക്കുള്ള അപ്പസ്തോലികയാത്ര വേളയിൽ, ബുഎനസ് ഐറസിലെ, വിശുദ്ധ ലൂയിജി ഒറിയോൺ സ്ഥാപിച്ച ചരിത്ര സ്ഥാപനമായ ക്ലേപോളിലെ പെക്വെനോ കോട്ടോലെംഗോ ഡോൺ ഒറിയോണിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദർശനം നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു.

ദാനധർമ്മം പ്രവൃത്തികളിൽ മാത്രമല്ല, എല്ലാ ആംഗ്യങ്ങളിലും ഓരോ മുഖത്തിലും ഓരോ പുഞ്ചിരിയിലും ഞങ്ങൾ ശ്വസിക്കുന്ന വായുവിൽ പോലും അന്ജഭയ്ക്കുവാൻ സാധിക്കുന്ന ഒരു ഇടമാണ് ഈ ഭവനമെന്നു പാപ്പാ എടുത്തു പറഞ്ഞു. തുറന്ന വാതിലുകളുള്ള ഒരു സാഹോദര്യ സമൂഹമെന്ന നിലയിൽ ഈ ഭവനം ദൈവസ്നേഹത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ജീവകാരുണ്യത്തിന്റെ നഗരം എന്ന് അറിയപ്പെടണമെന്ന ആഗ്രഹവുമായി, വിശുദ്ധ ലൂയിജി ഓറിയോൺ സ്ഥാപിച്ച ഈ സ്ഥലം പോലെ, യുഷുവിന്റെ ജീവിതത്തിലും, ബെത് ലഹേം, നസ്രത്ത്, ബെഥാനിയ എന്നീ മൂന്നു ഇടങ്ങൾ ഉണ്ടായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. . ബേത്ലഹേമിൽ ഒരാൾ ജീവിതത്തോടുള്ള സ്നേഹം ശ്വസിക്കുന്നുവെന്നും, അപ്രകാരം ചുറ്റുമുള്ള സഹചര്യങ്ങളിലെ  തണുത്ത ദാരിദ്ര്യത്തെ ഒരു വീടിന്റെ ഊഷ്മളതയായി പരിവർത്തനം ചെയ്യാൻ സ്നേഹം കാരണമാകുന്നുവെന്നും  പാപ്പാ ചൂണ്ടിക്കാണിച്ചു. ഓരോ മനുഷ്യന്റെയും അന്തസ്സിനെ ബഹുമാനിക്കുകയും അതിനെ വിലമതിക്കുകയും ദൈവത്തിൽ നിന്നുള്ള സമ്മാനമായി സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഇടമാണ്, ബേത്ലഹേം നമുക് കാട്ടിത്തരുന്ന

ജീവകാരുണ്യപ്രവർത്തകരുടെ സേവനങ്ങൾ സ്നേഹത്തിന്റെ സംസ്കാരത്തിന് രൂപം നൽകുന്നുവെന്നും, ഒരു രാജ്യത്തിന്റെ പുരോഗതി അളക്കുന്നത് വൈകല്യമുള്ളവരും പ്രത്യേക ആവശ്യങ്ങളുമുള്ള എല്ലാ ആളുകൾക്കും നൽകുന്ന സേവനങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

അർജന്റീന ജനതയുടെ ആത്മാർത്ഥവും ലളിതവുമായ വിശ്വാസം നൂറ്റാണ്ടുകളായി എഴുതിയ ജീവകാരുണ്യത്തിന്റെ മഹത്തായ ചരിത്രത്തിൽ അനേകം സന്നദ്ധപ്രവർത്തകർക്ക് ജന്മം നല്കട്ടെയെന്നും, സ്നേഹത്തോടെ ജീവിക്കുന്നതിലൂടെയും നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ വഴിയായി   സാക്ഷ്യം നല്കുന്നതിലൂടെയും  നാമെല്ലാവരും വിശുദ്ധരായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

Comments

leave a reply

Related News