Foto

പാപ്പായുടെ പൊതുവാര പൊതുകൂടിക്കാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ ബുധനാഴ്ച്ച നടക്കും

ഒക്ടോബർ മാസം ഇരുപത്തിയൊന്നാം തീയതി, ബുധനാഴ്ച്ച, പതിവുപോലെയുള്ള, പ്രതിവാര കൂടിക്കാഴ്ച, വത്തിക്കാൻ ചത്വരത്തിൽ നടക്കുമെന്നും, പാപ്പാ ഏവരെയും അഭിസംബോധന  ചെയ്തുകൊണ്ട് സംസാരിക്കുമെന്നും, വത്തിക്കാൻ സ്ഥിരീകരിച്ചു. സാധാരണയായി ചെയ്യാറുള്ളതുപോലെ തുറന്ന വാഹനത്തിൽ വിശ്വാസികളുടെ ഇടയിലൂടെ അദ്ദേഹം സഞ്ചരിക്കുമോ എന്നതുൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. എങ്കിലും പ്രതിവാര പൊതുസന്ദർശനം മാറ്റമില്ലാതെ നടക്കുന്നു എന്നത് വിശ്വാസികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ വാർത്തയാണ്.

അതേസമയം, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നടത്താറുള്ള കാസ്തൽ ഗന്തോൾഫോ വസതിയിലേക്കുള്ള യാത്ര പാപ്പാ  ഒഴിവാക്കി. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം വത്തിക്കാനിൽ തന്നെ തുടരും. പാപ്പായെ ശസ്ത്രക്രിയ ചെയ്ത ഡോ. സ്തേഫാനോ മർഗരിത്തോറ  വത്തിക്കാൻ മാധ്യമങ്ങളോട് വ്യക്തമാക്കിയതനുസരിച്ച്, പൂർണ്ണ സുഖം പ്രാപിക്കുന്നതിനായി പാപ്പായ്ക്ക്  ഇനി ഒരു പത്ത് ദിവസത്തെ വിശ്രമം കൂടി ആവശ്യമായി വന്നേക്കാം.

പാപ്പായുടെ വരും ദിവസങ്ങളിലെ മറ്റ് ഔദ്യോഗിക പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് ഉടൻ പുറത്തുവിടും. ഒക്ടോബർ 27-ന് അസീസിയിൽ നടക്കാനിരിക്കുന്ന സന്ദർശനത്തെക്കുറിച്ച് നിലവിൽ വത്തിക്കാൻ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. സാന്ത് ഏജിദിയോ സമൂഹം സംഘടിപ്പിക്കുന്ന, നിരായുധവും, നിരായുധീകരിക്കുന്നതുമായ സമാധാനം, എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാപ്പാ  പങ്കെടുക്കേണ്ടിയിരുന്നത്.

Comments

leave a reply

Related News