Foto

ഹരിത സുന്ദര ഭൂമി പദ്ധതി ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ഹരിത സുന്ദര ഭൂമി' പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവർത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘ പ്രവർത്തകരുടെ ഭവനങ്ങൾ പച്ചക്കറി ഫലവൃക്ഷ ചെടികളാൽ സമൃദ്ധമാക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. എല്ലാവീട്ടിലും അടുക്കളത്തോട്ടം, അതോടൊപ്പം വീട്ടാവശ്യത്തിന് വേണ്ടുന്ന പഴങ്ങൾ ലഭിക്കുന്നതിനാവശ്യമായ ഫലവൃക്ഷ ചെടികളുടെ പ്രോത്സാഹനം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുക. പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ തോമസ് ആനിമൂട്ടിൽ നിർവഹിച്ചു.

ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ഗ്രാമതല ഫെഡറേഷൻ പ്രസിഡണ്ട് മോളി ജോണി എന്നിവർ പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി സാധാരണക്കാരായ 4500 ഓളം കുടുംബങ്ങൾ  പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ  അറിയിച്ചു.

Comments

leave a reply

Related News