Foto

പരിസ്ഥിതി ദിനത്തിൽ തളിരണിയിച്ച് ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ പോലീസ് സ്റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കി ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ടും രാജാക്കാട് പഞ്ചായത്തിൽ റോഡിൻ്റെ വശങ്ങൾ വൃത്തിയാക്കി തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ടും മരിയാപുരം പഞ്ചായത്തിൽ നാരകക്കാനം ടൗൺ പരിസരം വൃത്തിയാക്കി ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും  കൊന്നത്തടി, ബൈസൺവാലി, ചക്കുപള്ളം പഞ്ചായത്തുകളിൽ ഭവനങ്ങൾ തോറും ഫലവൃക്ഷ തൈകൾ നട്ടും അതോടൊപ്പം വിവിധ ഗ്രാമങ്ങളിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയും പരിസ്ഥിതി സംരകഷണ പ്രതിജ്ഞ ചൊല്ലിയുമാണ് പരിസ്ഥിതി ദിനാചരണം നടപ്പിലാക്കിയത്. 

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾക്ക് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ജയൻ  റ്റി എൽ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് താജുദീൻ അഹമ്മദ്, ഗ്രാമ പഞ്ചായത്തു മെമ്പർ സന്ധ്യ രാജേഷ്, ഗ്രീൻവാലി ഡെവലപ്പ്മെൻ്റ്  സൊസൈറ്റി അനിമേറ്റർ ബിൻസി സജി, സ്വാശ്രയ സംഘ പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിലും, രാജാക്കാട് പഞ്ചായത്തിൽ ഗ്രാമവികസന സമിതി പ്രസിഡണ്ട് ഫാ. ഷെറിൻ കുരിക്കലേറ്റ്, ഗ്രാമപഞ്ചായത്തു മെമ്പർ ആശ അജി, ഗ്രീൻവാലി ഡെവലപ്പ്മെൻ്റ്  സൊസൈറ്റി അനിമേറ്റർ ജിബി ബേബി, ഹരിതവേദി പ്രസിഡണ്ട് ബിനു ഊന്നാരംകല്ലിൽ, സ്വാശ്രയ സംഘ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലും, മരിയാപുരം പഞ്ചായത്തിലെ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്തു മെമ്പർ മിനി ജോണി, സ്വാശ്രയ സംഘ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലും ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കിയത്.  പരിസ്ഥിതി ദിനത്തിൽ  വിവിധ ഗ്രാമങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം ഫലവൃക്ഷ തൈകൾ നട്ടതായി ഗ്രീൻവാലി ഡെവലപ്പ്മെൻ്റ്  സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമ്മൂട്ടിൽ അറിയിച്ചു.

Comments

leave a reply

Related News