Foto

കോട്ടയം അതിരൂപതാ  ദിനാഘോഷങ്ങൾ സെപ്റ്റംബർ 2 ന് തൂവാനിസയിൽ  

കോട്ടയം: തെക്കുംഭാഗജനതയ്ക്കായി 'ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 113-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ 2 ശനിയാഴ്ച കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടും.  ഉച്ചകഴിഞ്ഞ് 2.15 അതിരൂപതാ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിക്കും. തുടർന്നു നടത്തപ്പെടുന്ന അതിരൂപതാദിന പൊതുസമ്മേളനത്തിൽ  വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കും.   അതിരൂപതയിലെ വൈദികരും സമർപ്പിത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പാരിഷ് കൗൺസിൽ പ്രതിനിധികളും സമുദായസംഘടനാ ഭാരവാഹികളും ഇതര തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുക്കും.  


ഫാ. മൈക്കിൾ വെട്ടിക്കാട്ട്
വികാരി ജനറാൾ
ഫോൺ: 9447365180

 

Comments

leave a reply

Related News