കോട്ടയം അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സമ്മേളനത്തിന് കോതനല്ലൂർ തൂവാനിസാ പ്രാർത്ഥാനലയത്തിൽ തുടക്കമായി. ജൂലൈ 7,8 തീയതികളിൽ നടക്കുന്ന വൈദികസമ്മേളനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും സമ്മേളനത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ആത്മീയ സംയോജനവും വൈകാരിക പക്വതയും പുരോഹിതന്മാർക്കിടയിലെ മാനസികാരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ ഫാ.അനീഷ് ഏറ്റക്കാക്കുന്നേൽ, പൗരോഹിത്യ ശുശ്രൂഷയെക്കുറിച്ച് സാധാരണക്കാരുടെ പ്രതീക്ഷകൾ എന്ന വിഷയത്തിൽ ശ്രീമതി ഷിജി ജോൺസൺ തകിടിപ്പുറം എന്നിവരും പൗരോഹിത്യത്തിലേക്കുള്ള ആത്മപരിശോധന, വർത്തമാന, ഭാവി വെല്ലുവിളികൾ എന്ന വിഷയത്തിൽ അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലും ക്ലാസ്സുകൾ നയിക്കും. കോട്ടയം അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന 140 വൈദികർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഫോട്ടോ : കോട്ടയം അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിക്കുന്നു.
Comments