കോട്ടയം: ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പ്രിസ്ബിറ്ററൽ കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മടമ്പം ഇടവക പറമ്പേട്ട് കുര്യാക്കോസ്-ഏലിയാമ്മ ദമ്പതികളുടെ മകനായ ഫാ. എബ്രാഹം പറമ്പേട്ട് 1995 ൽ വൈദികപട്ടം സ്വീകരിച്ചു.സ്വിറ്റ്‌സർലന്റിലെ ലൂഗാനോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഫാ. എബ്രാഹം അപ്നാദേശ് ചീഫ് എഡിറ്റർ, മാര്യേജ് ട്രിബ്യൂണൽ നോട്ടറി, കെ.സി.വൈ.എൽ അതിരൂപതാ ചാപ്ലെയിൻ, ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഉഴവൂർ അസിസ്റ്റന്റ് വികാരിയായും, അരയങ്ങാട്, പോത്തുകുഴി, ഏറ്റുമാനൂർ, പാച്ചിറ, മറ്റക്കര, ശ്രീപുരം, കടുത്തുരുത്തി എന്നിവിടങ്ങളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കോട്ടയം അതിരൂപതാ പ്രൊക്കുറേറ്ററായി സേവനം അനുഷ്ഠിക്കുന്നു. ഫാ. ലൂക്ക് കരിമ്പിൽ, ഫാ. തോമസ് പ്രാലേൽ, ഫാ. റെന്നി കട്ടേൽ എന്നിവരെ പ്രിസ്ബിറ്ററൽ കൗൺസിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായും, ഫാ. മാത്യു കൊച്ചാദംപള്ളിലിനെ അതിരൂപത പാസ്റ്ററൽ കൗൺസിൽ പ്രതിനിധിയായും തിരഞ്ഞെടുത്തു.
Comments