കോട്ടയം: ഇന്ത്യ സോഷ്യൽ വർക്ക് മാസാചരണം 2026-ന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ‘ആദരം 2026’- കേരള സംസ്ഥാനതല സോഷ്യൽ വർക്ക് അധ്യാപക ആദരവ് പരിപാടി -സെപ്റ്റംബർ 5ന് കോട്ടയത്ത് സംഘടിപ്പിക്കും.
അധ്യാപക ദിനമായ സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 10.30 മുതൽ കാരിത്താസിന് സമീപമുള്ള ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ സോഷ്യൽ വർക്ക് ഐച്ഛിക വിഷയമായി പഠിപ്പിക്കുന്ന 200 ലധികം വരുന്ന കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ സോഷ്യൽ വർക്ക് അധ്യാപകരെയാണ് ആദരിക്കുക.
കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. തുടർന്ന് പുതിയ വിദ്യാഭ്യാസ നയമായ നാഷണൽ എഡ്യൂക്കേഷൻ പ്രോഗ്രാം 2020, ഫൈവ് ഇയർ യൂ ജി പ്രോഗ്രാം, വൺ-ഇയർ പി.ജി. റെഗുലേഷൻസ്, നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ഫ്രെയിംവർക്ക് എന്നിവയുടെ പശ്ചാത്തലത്തിൽ സോഷ്യൽ വർക്ക് വിദ്യാഭ്യാസത്തെ കൂടുതൽ നൈപുണ്യാധിഷ്ഠിതവും തൊഴിൽമേഖലയുമായി ബന്ധിപ്പിക്കുന്നതുമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ച ശില്പശാലയും നടക്കും .










Comments