Foto

ദേശീയ പ്രാർത്ഥന ദിനമായി കേരള സഭയിൽ ആചരിച്ചു

സി ബി സി ഐ യുടെ ആഹ്വാനപ്രകാരം  ദേശീയ പ്രാർഥനാ ദിനാചരണം കേരളത്തിൽ വിവിധ രൂപതകളും സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എഫ് സി ആർ എ യിലെ പുതിയ ചട്ടങ്ങൾ സുതാര്യതയും മതനിരപേക്ഷതയും ഉറപ്പാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ പ്രതിഷേധം  രേഖപ്പെടുത്തികൊണ്ടാണ് ദേശീയ പ്രാർത്ഥന ദിനമായി ആചരിച്ചത് . സംസ്ഥാനതല ദിനാചരണം കേരള കാത്തലിക് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജൂൺ 28 തീയതി ഞായറാഴ്ച സഭ ആസ്ഥാന കാര്യാലയമായ പി ഒ സി യിൽ 11 മണിക്ക് നടത്തി. സി ബി സി ഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. എബ്രഹാം പട്ടാനി ഉത്ഘാടനം ചെയ്തു . രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് വിധേയമായി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും ആശയപ്രചരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാൻ ആകില്ല എന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ സി എഫ് സംസ്ഥന വൈസ് പ്രസിഡൻ്റ് ജെയ്മോൻ തോട്ടുപുറം അധ്യക്ഷത വഹിച്ചു. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫ. തോമസ് തറയിൽ. കെ ൽ സി എ സംസ്ഥന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ്, എം സി എ ഗ്ലോബൽ പ്രസിഡൻ്റ് ബൈജു എസ് ആർ, കെ സി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി വി സി ജോർജ്കുട്ടി, കെ എൽ സി എ ജനറൽ സെക്രട്ടറി ബിജു ജോസി കറുമാഞ്ചേരി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. ജോസ്കുട്ടി ഒഴുകയിൽ, ഭാരവാഹികളായ ഡോ. കെ എം ഫ്രാൻസിസ്റ്റ്, ധർമരാജ് പി. ജെസ്സി അലക്സ്റ്റ്, വി പി മത്തായി, ബെന്നി ആൻ്റണി, ജോൺ ജോസഫ്, വിൻസ് പെരിഞ്ചേരി എന്നിവർ പങ്കെടുത്തു. 

സഭയുടെ സേവന ദൗത്യം തുടർന്നും സ്വതന്ത്രമായി നിർവഹിക്കുന്നതിന് നേരിടുന്ന തടസ്സങ്ങൾ നീക്കുന്നതിനായുള്ള പ്രാർത്ഥനയിൽ ഇന്ത്യയിലെ അൽമായരായ ഞങ്ങൾ ഒന്നുചേരുന്നു എന്ന ആഹ്വാനത്തോടെ നടത്തുന്ന പ്രാർത്ഥന ദിനം വിവിധ സമുദായ സംഘടനകളായ കത്തോലിക്ക കോൺഗ്രസ്, കെ എൽ സി എ, എം സി എ എന്നിവയുടെ നേതൃത്ത്വതിൽ രൂപത യൂണിറ്റ് സമിതികളിൽ ആചരിച്ചുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി സി ജോർജ്കുട്ടി അറിയിച്ചു.

Comments

leave a reply

Related News