Foto

ശതാബ്ദി നിറവില്‍ ഇന്നലെ ആഗോള മിഷൻ ഞായർ ആചരിച്ചു.

1926 ൽ പയസ് XI -മൻ പാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നല്‌കുവാൻ എല്ലാവർഷവും ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്‌ചയ്ക്ക് തൊട്ടുതലേ ഞായറാഴ്‌ചയാണ് മിഷൻ ഞായറായി ആചരിച്ചു വരുന്നത്. "ക്രിസ്തുവിൽ ഒന്നായി, മിഷനറി നിയോഗത്തിൽ ഒരുമിച്ച്" ("One in Christ, United in Mission") എന്നതാണ് ഈ നൂറാം വര്‍ഷത്തില്‍ ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുത്ത പ്രമേയം. 

മാമ്മോദീസാ വഴി ക്രിസ്തുവിന്റെ ശരീരത്തിലെ അംഗമാകുന്ന ഓരോ വിശ്വാസിക്കും സുവിശേഷ ദൗത്യത്തിൽ സവിശേഷമായ പങ്കുണ്ടെന്ന് മിഷന്‍ ഞായര്‍ സന്ദേശത്തില്‍ പാപ്പ ചൂണ്ടിക്കാട്ടിയിരിന്നു. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ, ക്രിസ്തുവിലുള്ള വിശ്വാസ കൂട്ടായ്മയിലേക്ക് എല്ലാവരെയും നയിക്കുന്നതിൽ വിശ്വാസികൾക്കുള്ള ഉത്തരവാദിത്വം പ്രത്യേകമായ വിധത്തിൽ ഓർമ്മിപ്പിച്ചു.

Comments

leave a reply

Related News