Foto

കെസിബിസി - ഫാദര്‍ മാത്യു നടയ്ക്കല്‍ അവാര്‍ഡ്

കൊച്ചി: കേരള കത്തോലിക്കാസഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്‍ക്കായി  ഏര്‍പ്പെടുത്തിയിട്ടുള്ള   കെസിബിസി - ഫാദര്‍ മാത്യു നടയ്ക്കല്‍ അവാര്‍ഡിന്  കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളില്‍ നിന്നുമുള്ള അപേക്ഷകരില്‍ നിന്നാണ് എല്ലാവര്‍ഷവും  അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മതബോധനരംഗത്ത് വലിയ സംഭാവനകള്‍ നല്കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് പ്രസ്തുത അവാര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.  2024-ലെ അവാര്‍ഡിന്  സീറോ മലബാര്‍സഭയില്‍ നിന്നും കോട്ടയം അതിരൂപത മുട്ടം സെന്റ് മേരീസ് ഇടവകാംഗം ശ്രീ. യു.കെ. സ്റ്റീഫന്‍, സീറോ മലങ്കരസഭയില്‍ നിന്നും തിരുവനന്തപുരം മേജര്‍ അതിരൂപത നാലാംചിറ സെന്റ്  തോമസ് മലങ്കര കാത്തലിക് ഇടവകാംഗം ഡോ. ജെയിംസ് പി. ജോസഫ്, ലത്തീന്‍ സഭയില്‍നിന്നും വരാപ്പുഴ അതിരൂപത തേവര സെന്റ് ജോസഫ് ഇടവകാംഗം ശ്രീ ജോസഫ് അലോഷ്യസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള്.

 

അവാര്‍ഡ്ദാന ചടങ്ങിന്റെ തിയതി പിന്നീട് അറിയിക്കുന്നതാണ്.



 

ഫാ. തോമസ് തറയില്‍                      

ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍,           

ഔദ്യോഗികവക്താവ്, കെ.സി.ബി.സി./        

ഡയറക്ടര്‍, പി.ഒ.സി.

 

Comments

leave a reply

Related News