കൊച്ചി : കെ. എ. സെബാസ്‌റ്റ്യൻ്റെ കഥകളെക്കുറിച്ച് പി.ഒ.സിയിലെ വാങ്മയത്തിൽ കടൽ ജീവിതത്തിൻ്റെ കഥാലോകം എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സാഹി ത്യ ചർച്ചാ സംഘടിപ്പിക്കും. ആഗസ്‌റ്റ് 19 ചൊവ്വാഴ്‌ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സാഹിത്യ ചർച്ചാ വേദി യിൽ കെ.എ.സെബാസ്‌റ്റ്യൻ, എൻ. സന്തോഷ് കുമാർ, പി.ജെ.ജെ ആൻ്റണി എന്നിവർ പ ങ്കെടുക്കുന്നു. സാഹിത്യ ചർച്ച ഷാജി ജോർജജ് മോഡറേറ്റു ചെയ്യും.ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിന് അടുത്ത് ചെത്തി എന്ന കടൽതീരഗ്രാമത്തിൽ ജീവിക്കുന്ന സെബാസ്റ്റ്യൻ്റെ എല്ലാ കഥകളിലും ചെത്തിയുടെ ജീവിതം, സംസ്കാരം, ഭാഷ, വ്യത്യസ്ത സമുദായങ്ങളും സമൂഹവും, തൊഴിൽ, ആഘോഷങ്ങൾ, ആചാരങ്ങൾ, മിത്തു കൾ എന്നിവയെല്ലാം സമൃദ്ധവും സൂക്ഷ്‌മമായി ആഖ്യാനം ചെയ്യുന്നതാണ് സെബാസ്റ്റ്യന്റെ കഥകൾ. സെബാസ്റ്റ്യൻ ജനിച്ച് ജീവിച്ച് അനുഭവിച്ച ദേശത്തിൻ്റെ ആഖ്യാനമാണ് അദ്ദേഹ ത്തിന്റെ കഥകൾ.
ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ,
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ
Comments