A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഡോ. ശാന്താ ജോസഫ് : പേരിൽ ശാന്ത, ജീവിതത്തിൽ ശാന്തത.

ഡോ സിറിയക് തോമസ്
 

കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും
സൗമ്യ സാന്നിധ്യവും അധികാര രാഷ്ട്രീയത്തി
ലെ സംശുദ്ധിയുടെ നേർസാക്ഷ്യവുമായി ജനമന
സ്സുകളിൽ നിറഞ്ഞു നില്ക്കുന്ന ശ്രീ പി.ജെ. 
ജോസഫിന്റെ പ്രേയസി എന്ന നിലയിലാണ്
ഡോ. ശാന്താ ജോസഫ് പൊതു സമൂഹത്തിൽ
അറിയപ്പെട്ടതും ജനങ്ങളുടെ സ്നേഹാദരവുക
ളാർജ്ജിച്ചതും. കൊച്ചിയിലെ പ്രശസ്തമായ
മേനാച്ചേരി കുടുംബത്തിലെ അംഗമായിരുന്ന
ഡോ. ശാന്ത തൊടുപുഴയിൽ പുറപ്പുഴയിലെ
പാലത്തിനാൽ തറവാട്ടിലെ ഏക പുത്രനായി
രുന്ന " ഔസേപ്പച്ചന്റെ " പ്രിയ വധുവായതിന്റെ
പിന്നാമ്പുറത്ത് വിധി നിയോഗവും അതിനകമ്പ
ടിയായി പാട്ടും സംഗീതവും പ്രേമവും എല്ലാം ഉൾ
ച്ചേർന്നിരുന്നുവെന്നത് അന്നും ഇന്നും ലോകമറി യുന്ന പരസ്യമായ ഒരു രഹസ്യവുമാണ്. അവരെ
തമ്മിൽ കൈപിടിപ്പിച്ചത് ദൈവകരങ്ങളായിരു
ന്നില്ലെങ്കിൽ മെഡിക്കൽ ബിരുദധാരിയായിരുന്ന
ഡോ. ശാന്തയ്ക്ക് സർക്കാർ സർവ്വീസിലെ ആദ്യ
നിയമനം കൃത്യമായി പുറപ്പുഴ ഗ്രാമപ്പഞ്ചായത്തി
ലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാകുവാനും 
അവിടുത്തെ അന്നത്തെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി.ജെ. യുടെ പ്രിയ പിതാവ് 
പാലത്തിനാൽ കുഞ്ഞേട്ടനാകാനും പുറപ്പുഴ യിൽ അന്നു മഠം വകയായോ അല്ലാതെയോ
വനിതാ ഹോസ്റ്റലുകൾ ഒന്നുമില്ലാതിരിക്കെ
പുതിയ സർക്കാർ ഡോക്ടറായ പെൺകുട്ടിയെ പഞ്ചായത്ത് പ്രസിഡന്റ് തന്റെയും ഭാര്യയു ടെയും സംരക്ഷണയിൽ സ്വന്തം തറവാട്ട് വീട്ടിൽ തന്നെ താമസിപ്പിക്കാമെന്നു നിശ്ചയിക്കുകയും ചെയ്തതിനു പിന്നിലും ഒരു  " വിധി വിളയാട്ടം" 
കാണുന്നവരുണ്ട്. ഔസേപ്പച്ചൻ അന്നു തേവര
കോളജിൽ ഇക്കണോമിക്സ് പി.ജി. വിദ്യാർത്ഥി
യാണ്. ഒന്നാം തരം പാട്ടുകാരൻ . അവധിക്കാല
ത്തു് വീട്ടിൽ വരുമ്പോൾ നാട്ടിലെ സമപ്രായക്കാ
രായ കളിത്തോഴരുമൊത്തു നാട്ടിൽ സാമൂഹി
കസേവനവും. ഒരു രാഷ്ട്രീയവുമില്ല. പൈതൃക
മായി കിട്ടിയ " കൃഷി കമ്പം " അന്നുമുണ്ടായിരു
ന്നത്രേ! 

അമ്മ വീട് പാലായിലെ പ്രശസ്തമായ കുടുംബങ്ങളിലൊന്നായിരുന്ന വാഴയിൽ തറവാട്. ധാരാളം കൃഷി ഭൂമി അവർക്കുമുണ്ടാ
യിരുന്നു.  മാതൃ സഹോദരനായിരുന്ന ഡൊമി നിക് വാഴയിൽ (വാഴയിൽ കുഞ്ഞച്ചൻ) സ്റ്റേറ്റ്  കോൺഗ്രസ് പ്രക്ഷോഭണത്തിൽ എന്റെ പിതാവു ആർ.വി. തോമസിന്റെ യുവനിര ശിഷ്യരുടെ മുൻപന്തിയിൽ പി.ടി. ചാക്കോ, ചെറിയാൻ കാപ്പൻ , കെ.എം. ചാണ്ടി, ഡൊമിനിക് ജോസഫ് കുരുവിനാക്കുന്നേൽ
(കോളഭാഗത്ത്  തൊമ്മിക്കുഞ്ഞ് )തുടങ്ങി യവർക്കൊപ്പം നിന്നിരുന്നുവെന്നതും ഒരു 
പക്ഷേ പിൽക്കാലത്ത് പി.ജെ. യുടെ രാഷ്ട്രീയ പ്രവേശനത്തിനു പ്രചോദനമായിരുന്നിരിക്കണം. പി.ജെ. യുടെ ഗാന്ധിഭക്തിക്കു ഉറവിടമന്വേഷിച്ച് വേറേ എവിടെയും പോകേണ്ടതില്ലെന്നു സാരം.
അത് മാതൃ വഴി തന്നെ വന്നതാവണം ! 

ഡോ. ശാന്തയുടെ " പാലത്തിനാൽ " കാലം
സന്തോഷപ്രദമാക്കിയത് പി.ജെ. യുടെ സഹോ
ദരിമാരായിരുന്നു. അവർക്കു ശാന്ത എല്ലാ അർത്ഥത്തിലും കളിക്കുട്ടുകാരുമായി.
ഡോക്ടറും പി.ജെ. യുമായുണ്ടായ " ഹൃദയ
മൈത്രി " ക്കു കവചവും കാവലുമായി നിന്നതും
സഹോദരിമാരായിരുന്നു. ചെറിയ പ്രകമ്പനങ്ങ
ളും പ്രതിബന്ധങ്ങളുമൊക്കെ മറികടന്ന്  ഒടുവിൽ പ്രേമം തന്നെ ജയിച്ചു കയറി. ശാന്ത
നേരത്തേ തന്നെ വലതു കാൽ വച്ചാവണം
പാലത്തിനാൽ തറവാട്ടിൽ ആദ്യം കയറിയതും !

ഡോ. ശാന്തയേയും പി.ജെ. യേയും പോലെ ഇത്ര പാരസ്പര്യത്തിൽ ജീവിച്ച ദമ്പതികൾ
ചുരുക്കമാവും. കൃഷിയിൽ മാത്രമല്ല, രാഷ്ട്രീ
യത്തിലും ശാന്തയുടെ നിശിതമായ നിരീക്ഷ
ണങ്ങളും ഉപദേശങ്ങളും മുന്നറിയിപ്പുകളും
പി.ജെ. യ്ക്കു സഹായമായിട്ടുണ്ടെന്നുള്ളതിൽ
സംശയമൊന്നുമില്ല. ആളുകളെ അളന്നു തൂക്കു
ന്നതിൽ ഡോക്ടർക്കു അപാരമായ ഒരു സിദ്ധി
തന്നെയാണുണ്ടായിരുന്നത്. അതു ഒട്ടേറെ
സന്ദർഭങ്ങളിൽ പി.ജെ. യ്ക്കു തുണയാവുക
യും ചെയ്തു. ഒന്നാം തരം ആതിഥേയയുമായി 
രുന്നു ഡോ. ശാന്ത . പി.ജെ. യുടെയും ഡോക്ടറു
ടെയുമൊപ്പം ഒരിക്കലെങ്കിലും ഭക്ഷണം കഴിക്കാ
ത്തവർ അവരുടെ സൗഹൃദ വലയത്തിൽ ഉണ്ടാ
വാനിടയില്ല. പി.ജെ. യുടെ രുചി താല്‌പ്പര്യങ്ങറി
ഞ്ഞു ഭക്ഷണം പാകം ചെയ്തിരുന്ന ശാന്ത
ഒന്നാം തരം പാചക വിദഗ്ദ്ധയുമായിരുന്നു.

അപ്രതീക്ഷിത അതിഥിയായി വന്ന രോഗം
ഡോക്ടർക്കു മാത്രമല്ല പി.ജെ. യ്ക്കും വലിയ
ആഘാതമായി.  ഡോ. ശാന്തയുടെ ധൈര്യവും
മനോബലവും കൊണ്ടു മാത്രമാണ് ഇത്ര കാലം
മുന്നോട്ടു പോയത്. ഇതിനിടയിൽത്തന്നെ ഇളയ
 മകൻ ജോയുടെ  വിയോഗവും അവർക്കു
മുറിവും വേദനയുമായി. പി.ജെ. യുടെയും
ഡോ. ശാന്തയുടെയും അചഞ്ചലമായ ദൈവ
വിശ്വാസവും ദൈവാശ്രയ ബോധവുo ആരേയും
അത്ഭുതപ്പെടുത്തിയിരുന്നു. രാഷ്ട്രീയത്തിൽ
അനവധി ജയപരാജയങ്ങളും ജീവിതത്തിൽ ഒട്ടേറെ അപ്രതീക്ഷിത പ്രതിസന്ധികളും ഉണ്ടായ
സന്ദർഭങ്ങളിലൊക്കെ അവരിരുവരും സാക്ഷ്യ
പ്പെടുത്തിയ അനുപമമായ വിശ്വാസദാർഢ്യവും
എടുത്തു പറയേണ്ടതുണ്ട്. ഡോക്ടർ സ്വന്തം
പേരിനെ സാർത്ഥകമാക്കിയത് ജീവിതത്തിന്റെ
ഉയർച്ച താഴ്ച്ചകളിൽ അവർ നിലനിർത്തിയ
ശാന്തതയിലൂടെയായിരുന്നുവെന്നതിൽ രണ്ടു
പക്ഷമുണ്ടാവാനിടയില്ല. സ്നേഹവും സൗമ്യത
യുമായിരുന്നു ഡോ. ശാന്തയുടെ മുഖമുദ്ര.
എല്ലാം തിരിച്ചറിഞ്ഞു തികച്ചും ശാന്തമായിത്ത ന്നെയാണ് അവർ പ്രാർത്ഥനാ മധ്യേ ലോകത്തേ യും കാലത്തേയും കടന്നുപോയത്. നാമെല്ലാം
ഇപ്പോൾ നമ്മുടെ ഹൃദയത്തോടു ചേർത്തു പിടി
ക്കുന്നത് ശ്രീ പി.ജെ.ജോസഫിനെയാണ്. പത്നീ വിയോഗത്തിൽ ഇന്ന് സ്വന്തം "പറുദീസ " നഷ്ട പ്പെട്ടത് കേരളരാഷ്ട്രീയത്തിലെ ഏറ്റവും സത്യ സന്ധനെന്ന് അദ്ദേഹത്തിന്റെ  എതിർപക്ഷ രാഷ്ട്രീയത്തിലുള്ളവർ പോലും മനസ്സിൽ സമ്മതിക്കുന്ന പി.ജെ എന്ന  ജനപ്രിയനായ നേതാവിനാണല്ലോ. 

Source : ഡോ. സിറിയക് തോമസ്.

Facebook Post

Comments

leave a reply

Related News