A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരണം - മാർ ജോസഫ് പണ്ടാരശ്ശേരിൽ

തെള്ളകം: വിശ്വാസ ജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരാൻ പരിശ്രമിക്കണമെന്ന് കോട്ടയം  അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ. അതിരൂപതയുടെ വിശ്വാസപരിശീലന വാർഷികവും ബൈബിൾ കമ്മീഷൻ, മിഷൻലീഗ്, തിരുബാലസഖ്യം എന്നീ സംഘടനകളുടെ പ്രവർത്തനവർഷ ഉദ്ഘാടനവും തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ   ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ദൈവവിളി കമ്മീഷൻ ചെയർമാൻ ഫാ. സജി കൊച്ചുപറമ്പിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ ഫാ. ജിബിൻ മണലോടിയിൽ, വിശ്വാസപരിശീലന കമ്മീഷനംഗം സി. കിരൺ ടഖഇ, മിഷൻലീഗ് അതിരൂപത സെക്രട്ടറി എബ്രഹാം സജി, തിരുബാലസഖ്യം സിസ്റ്റർ അഡൈ്വസർ സി. ഡിവീന ടഢങ, എന്നിവർ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപതാ തിരുബാലസഖ്യം ഡയറക്ടർ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ  വിശ്വാസ പരിശീലന മാർഗ്ഗരേഖയുടെയും +1, +2 വിദ്യാർത്ഥികളുടെ ഉപ പാഠപുസ്തകത്തിന്റെയും അവതരണം നടത്തി. അതിരൂപതാ മിഷൻലീഗ് ഡയറക്ടർ ഫാ.  ജെഫിൻ ഒഴുങ്ങാലിൽ കൃതജ്ഞതയർപ്പിച്ച് സംസാരിച്ചു.  ഫാ. ഷെറിൻ കുരിക്കിലേട്ട്, മിഷൻലീഗ് ദേശിയ പ്രസിഡന്റ്  സുജി പുല്ലുകാട്ട്, വിശ്വാസപരിശീലന കമ്മീഷൻ അംഗം  മാത്യു ജെറി, മിഷൻലീഗ് വൈസ്-ഡയക്ടർ സി. അനു ജോസഫ്,   ക്രിസ് സേവി കളപ്പുരത്തട്ടേൽ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ഇടവകകളിൽനിന്നായി സംഘടനാ ഭാരവാഹികളും പ്രവർത്തകരുമുൾപ്പടെ 450- ഓളം അംഗങ്ങൾ  പങ്കെടുത്തു.

ഫോട്ടോ :  കോട്ടയം അതിരൂപത വിശ്വാസപരിശീലന വാർഷികവും ബൈബിൾ കമ്മീഷൻ, മിഷൻലീഗ്, തിരുബാലസഖ്യം എന്നീ സംഘടനകളുടെ പ്രവർത്തനവർഷ ഉദ്ഘാടനവും തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ്  പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യുന്നു.

Comments

leave a reply

Related News