Foto

ഇഗ്‌നാത്തിയോസ് ജോസഫ് ബാവ സിബിസിഐ ആസ്ഥാനത്ത്, ബാവയ്ക്ക് ഊഷ്മള വരവേല്പു നല്‍കി സിബിസിഐ അധികൃതര്‍, തനിക്കു ലഭിച്ച സ്വീകരണം ആത്മീയ സാഹോദര്യത്തിന്റെ പ്രകടനം

അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് ജോസഫ് ബാവയ്ക്ക് ദില്ലിയിലെ സിബിസിഐ ആസ്ഥാനത്തു ഊഷ്മള സ്വീകരണം. പാത്രിയാര്‍ക്കീസ് ബാവ കേരളത്തില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.

അന്ത്യോഖ്യയുടെയും പൗരസ്ത്യ സിറിയക്കാരുടെയും പാത്രിയാര്‍ക്കീസായ ഇഗ്‌നാത്തിയോസ് ജോസഫ് തൃതീയന്‍ ബാവയ്ക്ക് ഡല്‍ഹി സിബിസിഐ ആസ്ഥാനത്ത് ഊഷ്മള വരവേല്പു നല്‍കി. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ഡോ. മാത്യു കോയിക്കല്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പൗരസ്ത്യ സഭകളുമായുള്ള ബന്ധത്തിന്റെ ഭാഗമായി ഇഗ്‌നാത്തിയോസ് ജോസഫ് തൃതീയന്‍ ബാവ കേരളത്തില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയിലെ കത്തോലിക്കാ സഭയുമായുള്ള ആത്മീയ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണ് തനിക്കു ലഭിച്ച സ്വീകരണമെന്ന് പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. ദരിദ്രരിലേക്കും അവശരിലേക്കും കരുണയോടെ എത്തിച്ചേരുകയും ക്രിസ്തുവിന്റെ സ്‌നേഹം ജീവിതത്തിലൂടെ പ്രകടമാക്കുകയും ചെയ്തവരായിരുന്നു നമ്മുടെ പൂര്‍വികരെന്നും പാത്രിയാര്‍ക്കീസ് ബാവ ചൂണ്ടിക്കാട്ടി.

Comments

leave a reply

Related News