കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയോടൊപ്പം ജന്മദിനം ആഘോഷിച്ച് കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് ശ്രീ. അപു ജോണ്‍ ജോസഫ്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രോഗ്രാമിനോടനുബന്ധിച്ചാണ് അദ്ദേഹം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പേടത്തുമലയില്‍, കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, സാബു ഒഴുങ്ങാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജന്മദിനത്തിന്റെ സന്തോഷം കേക്ക് മുറിച്ചതോടൊപ്പം എന്‍ മനോ ഫലകങ്ങളില്‍ നിന്റെ കല്പന പോലെയീ... എന്ന ഭക്തിഗാനവും പാടിയാണ് ഗവണ്‍മെന്റ് ചീഫ് വിപ്പ് ആഘോഷിച്ചത്.










Comments