Foto

അര്‍ണോസ് പാതിരി നല്‍കിയ സംഭാവനകള്‍ മഹത്തരം..!പ്രസ്താവിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ,അര്‍ണോസ് പാതിരി 325ാം ജൂബിലി മെമ്മോറിയല്‍ ഗവേഷണ പഠനകേന്ദ്രം അനുഗ്രഹപ്രഭാഷണം നടത്തി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

 മഹാകവിയും ഭാഷാപണ്ഡിതനുമായ അര്‍ണോസ് പാതിരിയുടെ നാമധേയത്തില്‍ വേലൂര്‍ അര്‍ണോസ് അക്കാദമി നിര്‍മിച്ച അര്‍ണോസ് പാതിരി 325ാം ജൂബിലി മെമ്മോറിയല്‍ ഗവേഷണ പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് അര്‍ണോസ് ചെയര്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 25 കലാലയങ്ങളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്ത അര്‍ണോസ് കവിസദസും നടന്നു. 

മലയാള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് അര്‍ണോസ് ഗവേഷണ പഠനകേന്ദ്രം ഉന്നതിയില്‍ എത്തിക്കുവാനുള്ള ആലോചനകള്‍ നടത്തുന്നുണ്ടെന്ന് അര്‍ണോസ് പാതിരി ഗവേഷണ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. മലയാളികള്‍ മലയാളംപറയുന്നത് കുറവായി കാണുന്ന ഈ കാലഘട്ടത്തില്‍ പാശ്ചാത്യനായ അര്‍ണോസ് പാതിരി മലയാള സാഹിത്യ ലോകത്തിനു നല്‍കിയ സംഭാവനകള്‍ മറക്കാനാകാത്തതാണ്. മലയാളവും സംസ്‌കൃത വും സ്വായത്തമാക്കി കേരളത്തെയും പാശ്ചാത്യ രാജ്യങ്ങളെയും ഭാഷ സാഹിത്യ വേദികളില്‍ ബന്ധിപ്പിക്കാന്‍ അര്‍ണോസ് പാതിരിക്കു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ഹെന്റി പട്ടരുമഠം അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോര്‍ജ് തേനാടിക്കുളം ആമുഖപ്രഭഷണം നടത്തി. തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി. അര്‍ണോസ് ഗാലറി ആന്‍ഡ് ഡോക്യുമെന്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അര്‍ണോസ് ചെയര്‍ പത്രിക പ്രകാശനവും വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ നിര്‍വഹിച്ചു. അര്‍ണോസ് സ്മാരക സംരക്ഷണ പ്രവര്‍ത്തകനായ ജോണ്‍ കള്ളിയത്തിനെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ സി.കെ. കുഞ്ഞി പൊറിഞ്ചു, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ആര്‍. പ്രസാദ്, തെക്കേമഠം മാനേജര്‍ വടക്കുമ്പാട്ട് നാരായണന്‍, ഡോ. എന്‍.കെ. ജമീല്‍ അഹമ്മദ്, ഡോ. പി.വി. ഔസേപ്പ്, ഫാ. ഡോ. മാത്യു, ഡോ. ജോര്‍ജ് അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. അര്‍ണോസ് ചെയര്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 25 കലാലയങ്ങളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്ത അര്‍ണോസ് കവിസദസും നടന്നു. പി.എന്‍. ഗോപീകൃഷ്ണന്‍, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, ബിലു പത്മിനി നാരായണന്‍, കൃഷ്ണ കുമാര്‍ സൗപര്‍ണിക എന്നിവര്‍ നേതൃത്വം

Comments

leave a reply

Related News