ജോസഫ് ജൂഡ് വീണ്ടും കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്
കൊച്ചി.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി)
വൈസ് പ്രസിഡന്റായി
ജോസഫ് ജൂഡിനെ (വരാപ്പുഴഅതിരൂപത)
വീണ്ടും തിരഞ്ഞെടുത്തു.
എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന 42-ാമത് ദിദ്വിന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
റിലീജ്യൻ വൈസ് പ്രസിഡന്റായി
ബെഥനി സിസ്റ്റേഴ്‌സ് ദക്ഷിണ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബി.എസ്, സെക്രട്ടറിമാര്‍ - പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), മെറ്റില്‍ഡ മൈക്കിള്‍ (കൊച്ചി), പ്രഭലദാസ് ( നെയ്യാറ്റിന്‍കര), ട്രഷറര്‍ - ബിജു ജോസി (ആലപ്പുഴ) എന്നിവരാണ് മറ്റ് ഭാരവാഹികൾ
സ്ഥാനം ഒഴിഞ്ഞ ഭാരവാഹികള്‍ക്ക് യോഗം നന്ദി അറിയിച്ചു. കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ സമാപനസന്ദേശത്തോടെ അസംബ്ലി സമാപിച്ചു.
Comments