Foto

വാൻകൂവർ  സെൻറ്  ജോസഫ്  സീറോ  മലങ്കര ദേവാലയത്തിൽ വിശുദ്ധ  യൗസേഫ്  പിതാവിന്റെ ഓർമ്മ പെരുന്നാളും , ആദ്യ കുർബാന സ്വീകരണവും.

ബ്രിട്ടീഷ്‌കൊളമ്പിയ : സീറോ മലങ്കര  കാനഡ -അമേരിക്ക  രൂപതയുടെ മെത്രാപ്പോലീത്ത ആയ  ഫിലിപ്പോസ്  മാർ സ്തേഫാനോസ്  പിതാവിൻ്റെ മുഘ്യകാർമ്മികത്വത്തിലും , ഇടവക  വികാരി  ഫാ :ജോൺ കുര്യാക്കോസ് (ഫാ : ഡൈജു ),മുൻ  വികാരി ഫാ : റജി  മാത്യു ടെയും  സഹ  കാർമ്മികത്വത്തിലും വാൻകൂവർ  സെൻറ്  ജോസഫ്  സീറോ  മലങ്കര ദേവാലയത്തിൽ വിശുദ്ധ  യൗസേഫ്  പിതാവിന്റെ ഓർമ്മ പെരുന്നാളും , ആദ്യ കുർബാന സ്വീകരണവും ആഘോഷിച്ചു . ഭക്തി  സാന്ദ്രമായ പെരുന്നാൾ  പ്രദിക്ഷിണവും  , സ്‌നേഹവിരുന്നും , നൂറുകണക്കിന് വിശ്വാസികളുടെ  നേതൃത്വത്തിൽ  നടത്തപ്പെട്ടു . ഇടവക പെരുന്നാളിനോട്  അനുബന്ധിച്ചു , കുട്ടികൾക്കായുള്ള  ക്വിസ്  മത്സരങ്ങളും , ചിത്രരചന  മതസരങ്ങളും  സംഘടിപ്പിച്ചു . വൻകോവർ
 സെൻറ്  തോമസ്  മാർത്തോമാ  ഇടവക വികാരി ഫാ : ഗീവറുഗീസ്‌  മാത്യു പെരുന്നാൾ ആശംസകൾ നേർന്നു . ഇടവകയുടെ നേതൃത്വത്തിൽ  അവതരിപ്പിക്കുന്ന ബാസ്കറ്റ് ബോൾ   ടൂര്ണമെന്റായ  IVANO-CUP - 2024 
ലോഗോ  ഫിലിപ്പോസ്  മാർ സ്തെഫാനോസ് മെത്രാപ്പോലീത്താ  പ്രകാശനം  ചെയ്തു . ഇടവക പെരുന്നാൾ  ചടങ്ങുകൾക്ക്  ഇടവക ട്രസ്ടീ   ജോസ്  മാത്യുവും  , സെക്രട്ടറി  ഹാരി  ജോൺ ജോർജും  നേതൃത്വം നൽകി .വിശ്വാസത്തിന്റെയും , ആത്മീയതയുടെയും  ഒരു കൂട്ടായ്മയായ  ഈ  ഇടവകയിലെ പെരുന്നാൾ ആഘോഷം പ്രവാസികളായി  കാനഡയിലെ  ബ്രിട്ടീഷ്‌കൊളമ്പിയയിൽ എത്തിയിട്ടുള്ള   വലിയൊരു വിഭാഗം വിശ്വാസികൾക്കും  വേറിട്ട  ഒരു അനുഭവം  ആണ് നൽകിയിട്ടുള്ളത്.

പ്രിൻസ് മാണികുളം
 

Comments

leave a reply

Related News