Foto

ദൈവദാസൻ അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ മെത്രാഭിഷേക വാർഷികം ഇന്ന്

കൊല്ലം:  കൊല്ലം രൂപതയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിത്വവും കർമലീത്താ സഭയിലെ ശ്രേഷ്‌ഠ സന്യാസിവര്യനുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ പിതാവിൻ്റെ മെത്രാഭിഷേകത്തിൻ്റെ 126-ാം വാർഷികം ഇന്ന് (നവംബർ 18). 1900 നവംബർ 18-ന് ശ്രീലങ്കയിലെ കാൻഡിയിൽവച്ചാണ് ഫാ. അലോഷ്യസ് മരിയ ബെൻസിഗർ കൊല്ലം രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി അഭിഷിക്തനായത്. 'Per Crucem' (കുരിശിലൂടെ) എന്നതായിരുന്നു മെത്രാഭിഷേകത്തോടനുബന്ധിച്ച് പിതാവ് സ്വീകരിച്ച ആപ്‌തവാക്യം.

ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹത്തെപ്രതി ത്യാഗപൂർണമായ മിഷനറി ജീവിതം തിരഞ്ഞെടുക്കുകയും കുരിശിന്റെ വഴിയിലൂടെ മുന്നേറുകയും ചെയ്‌ത അദ്ദേഹത്തിൻ്റെ ആത്മീയ ജീവിതദർശനമാണ് ഈ ആപ്‌തവാക്യത്തിൽ പ്രതിഫലിക്കുന്നത് ആർച്ച്ബിഷപ്പ് ലെഡിസ്ലാവ്‌സ് സെലസ്‌കി മെത്രാഭിഷേക ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കാൻഡി മെത്രാൻ ബിഷ‌പ്പ് ക്ലെമന്റ് പഗാനി ഒ.എസ്.ബി., കൊല്ലം മെത്രാൻ ഫെർഡിനന്റ് ഓസി എന്നിവർ സഹകാർമികരായിരുന്നു. മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്നതിനായി പിതാവിന്റെ ഇളയ സഹോദരൻ ആൽബർട്ട് ബെൻസിഗർ സ്വിറ്റ്സർലൻഡിൽനിന്ന് എത്തിയിരുന്നു. കുടുംബത്തിന്റെ സംഭാവനയായി മെത്രാഭിഷേക ശുശ്രൂഷയിൽ ധരിക്കാനുള്ള തിരുവസ്ത്രങ്ങളും അദ്ദേഹം കൊണ്ടുവന്നിരുന്നു. ദൈവദാസൻ ബെൻസിഗർ പിതാവിന്റെ മെത്രാഭിഷേക വാർഷി‌കത്തിൽ അദ്ദേഹത്തിന്റെ ജീവിതവും ആത്മീയ മാതൃകയും വിശ്വാസികൾക്ക് മാതൃകയാണ്.

Comments

leave a reply

Related News