സാൻ ഫ്രാൻസിസ്കോ: വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ അപൂർവ തിരുശേഷിപ്പുകളും ചരിത്രപ്രാധാന്യമുള്ള കലാസൃഷ്ടികളും അമേരിക്കയിൽ പ്രദർശിപ്പിക്കുന്നു. 800 വർഷത്തിനിടെ ആദ്യമായാണ് വിശുദ്ധൻ്റെ തിരുശേഷിപ്പുകൾ ഇറ്റലിക്ക് പുറത്തേക്ക് എത്തിക്കുന്നത്.
കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ സെൻ്റ് മേരീസ് കത്തീഡ്രലിൽ ഒക്ടോബർ 16-ന് ആരംഭിച്ച പ്രദർശനം നവംബർ 28 വരെ തുടരും പ്രവേശനം സൗജന്യമാണ്.വിശുദ്ധ ഫ്രാൻസിസിന്റെ ശരീരത്തിൽ ക്രിസ്‌തുവിൻ്റെ പഞ്ചക്ഷതങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ പാർശ്വത്തിലെ മുറിവിൽനിന്ന് ഒഴുകിയ രക്തം പുരണ്ട ബാൻഡേജാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇറ്റലിയിലെ ലാ വേർണയിൽ സൂക്ഷിച്ചിരുന്ന ഈ തിരുശേഷിപ്പ് ഒന്നാം ക്ലാസ് തിരുശേഷിപ്പായി പരിഗണിക്കപ്പെടുന്നു.
വിശുദ്ധന്റെ ശവപ്പെട്ടി മൂടാൻ ഉപയോഗിച്ച മരപ്പലകയിൽ 1290-ൽ ചിമാബുവെ വരച്ചതെന്ന് കരുതപ്പെടുന്ന അപൂർവ ചിത്രവും പ്രദർശനത്തിലുണ്ട്. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ഈ ചിത്രം രണ്ടാം ക്ലാസ് തിരുശേഷിപ്പായാണ് കണക്കാക്കുന്നത്. വിശുദ്ധ ക്ലാരയുടെ ചിത്രവും അവരുടെ ശിരോവസ്ത്രത്തിൻ്റെ ഭാഗമേന്ന് കരുതപ്പെടുന്ന വസ്തുവും ഡോണോ ഡോറിയുടെ നവോത്ഥാനകാല ചിത്രങ്ങളും പതിനേഴാം നൂറ്റാണ്ടിലെ അപൂർവ ചിത്രകലാസൃഷ്ടികളും പ്രദർശനത്തിൻ്റെ ഭാഗമാണ്. സാൻ ഫ്രാൻസിസ്കോ അതിരൂപതയിലെ 'നൈറ്റ്സ് ഓഫ് സെൻ്റ് ഫ്രാൻസിസ് കൂട്ടായ്‌യോണ് Relics and Masterpieces of St. Francis of Assisi എന്ന പേരിലുള്ള പ്രദർശനത്തിന് നേതൃത്വം നൽകുന്നത്.










Comments