Foto

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ. ഫാ. ജോയി ജോസഫ് ചിറ്റൂർ (84)  നിര്യാതനായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ. ഫാ. ജോയി ജോസഫ് ചിറ്റൂർ (84)  നിര്യാതനായി.  മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച  (സെപ്റ്റംബർ 2) രാവിലെ  9.00 മണിക്ക് കുമരകത്തുള്ള  ഭവനത്തിൽ ആരംഭിക്കുന്നതും  തുടർന്നുള്ള ശുശ്രൂഷകൾ കുമരകം നവ നസ്രത്ത് ഹോളി ഫാമിലി പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഞായറാഴ്ച്ച ( സെപ്റ്റംബർ 1) വൈകുന്നേരം 3.00 മണി മുതൽ  രാത്രി 9.00 മണി വരെ എലിക്കുളം ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.

ചിറ്റൂർ പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ പുത്രനായി ജനിച്ച് ഉപ്പുതറ , കുമരകം സ്ക്കൂളുകളിലും ചങ്ങനാശ്ശേരി എസ്.ബി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക്  സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി 1971  ആഗസ്റ്റ് 13 -ന്  ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. 

അതിരമ്പുഴ, എടത്വ , കണ്ടങ്കരി പള്ളികളിൽ അസിസ്റ്റൻ്റ് വികാരിയായും വണ്ടൻമേട് , മണിപ്പുഴ, തുലാപ്പള്ളി , കണ്ണമ്പള്ളി , കപ്പാട് , മുണ്ടക്കയം , എലിക്കുളം ഇടവകകളിൽ വികാരിയായും ശുശ്രൂഷ നിർവ്വഹിച്ചു. എലിക്കുളം സെറനിറ്റി ഹോമിൽ ചാപ്ലയിനായി ശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു. 

സഹോദരങ്ങൾ : സി. മെർലിൻ SABS (കപ്പാട്), ഏലിക്കുട്ടി മുള്ളോങ്കൽ (ചങ്ങനാശ്ശേരി), തോമാച്ചൻ (കുമരകം), സെലിൻ കൊച്ചുചിറ (കുമരകം), ബേബിച്ചൻ (ഉപ്പുതറ) പരേതരായ ജോസഫ് (മേരികുളം), ജോർജ് (ഉപ്പുതറ), മേരിയമ്മ ചങ്ങങ്കരി (ചങ്ങനാശ്ശേരി).ചങ്ങനാശ്ശേരി അതിരൂപത വൈദികരായ ഫാ. എബി ചങ്ങങ്കരി, ഫാ. സജി കൊച്ചുചിറ,  ഫാ.ചാൾസ് കൊച്ചുചിറ എം.സി. ബി. എസ് , ഫാ.ലിജോ മുള്ളോങ്കൽ (കല്യാൺ രൂപത) എന്നിവർ സഹോദരീ പുത്രന്മാരും  സി. ബെറ്റി എസ്.ഡി ( പെറു ) സഹോദരീ പുത്രിയുമാണ്.  ചങ്ങനാശ്ശേരി അതിരൂപത മുൻ വികാരി ജനറാൾ പരേതനായ മോൺ. എൽ ജെ ചിറ്റൂർ പിതൃ സഹോദരനാണ് .

 

 

 

ഫാ. സ്റ്റാൻലി പുള്ളോലിക്കൽ

പി.ആർ. ഒ

കാഞ്ഞിരപ്പള്ളി രൂപത

Mob: 9496033110

Comments

leave a reply

Related News