കാഞ്ഞിരപ്പള്ളി: വിശ്വാസ ജീവിത പരിശീലന കേന്ദ്രം വിശ്വാസജീവിത പരിശീലകര്‍ക്കായി ഒരുക്കിയ അധ്യാപക പരിശീലനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ താമരശ്ശേരി, രൂപത വിശ്വാസ ജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സഭാത്മക ജീവിതത്തില്‍ അടിത്തറ പാകി, അറിവിലൂടെ അനുഭവത്തിലേക്ക് കുട്ടികളെ നയിക്കുവാന്‍ നൂതന രീതിയിലുള്ള ബോധനരീതി പരിചയപ്പെടുത്തുകയായിരുന്നു ഈ പരിശീലന പരിപാടിയില്‍.
ഫോട്ടോ : വിശ്വാസജീവിത പരിശീലകര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഒരുക്കിയ അധ്യാപക പരിശീലനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഫാ. തോമസ് വാളന്മനാല്‍, ഫാ. കുര്യന്‍ താമരശ്ശേരി എന്നിവര്‍ സമീപം.
ഫാ. തോമസ് വാളന്മനാല്‍
ഡയറക്ടര്‍
Comments