താമരശ്ശേരി: താമരശ്ശേരി രൂപത, വാളൂക്ക് മരിയഗിരി ഇടവക തറപ്പേൽ പരേതരായ അലക്സാണ്ടർ - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ഓക്സിലിയ എസ്.എ.ബി.എസ് (തലശ്ശേരി) , റ്റി.എ. തോമസ്, റ്റി.എ. ജോസ്, സിസ്റ്റർ മെർലിൻ എസ്.എ.ബി.സ് (തലശ്ശേരി), സിസ്റ്റർ റെസി അലക്സ് എ.സി (കോഴിക്കോട്), പരേതരായ റ്റി.എ.പോൾ, റ്റി.എ. ആന്റണി.
ഡൽഹി ലേഡി ഹാർഡിഞ്ച് ഹോസ്പിറ്റൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി ലക്നൗ, ചാത്തൻകോട്ടുനട, മജോള, കുസുമഗിരി, ധർമ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റൽ കോതമംഗലം എന്നിവിടങ്ങളിൽ സ്റ്റാഫ് നേഴ്സ് ആയും, കോതമംഗലം രൂപതയിലെ പഴമ്പള്ളിച്ചാൽ, രാമല്ലൂർ, മലയൻകീഴ്, മാമലക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലും ഇടുക്കി രൂപതയിൽ ചുരുളി, കീരിത്തോട്, കരിമ്പൻ, കഞ്ഞിക്കുഴി, തങ്കമണി, വാഴവര, ഇരട്ടയാർ, ഈട്ടിത്തോപ്പ്, നെടുങ്കണ്ടം,ബതേൽ, പാറത്തോട്, മുരിക്കാശ്ശേരി, എഴുകുംവയൽ, കാഞ്ചിയാർ, വെള്ളയാംകുടി തുടങ്ങി രൂപതയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കർമ്മനിരതയായിരുന്നു. മേഘ് നഗർ ഇന്‍ഡോര്‍, യെണ്ടി ആഫ്രിക്ക, ധർമഗിരി വികാസ് സോഷ്യൽ സർവീസ് സെന്റർ, എന്നിവിടങ്ങളിലും ദീർഘനാൾ സാമൂഹികസേവന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. MSJ സെന്റ് ജോസഫ് പ്രൊവിൻസിന്റെ ലോക്കൽ സുപ്പീരിയർ, പ്രൊവിൻഷ്യൽ കൗൺസിലർ ഓഫ് ഇവാഞ്ചലൈസേഷൻ, പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നീ നിലകളിൽ തന്റെ സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് ജനസൗഭാഗ്യ കോഡിനേറ്റർ, കമ്മ്യൂണിറ്റി ഹെൽത്ത് ഇൻചാർജ്, S L F മീഡിയേറ്റർ, ധർമ്മഗിരി
വികാസ് സെന്ററിൽ സൊസൈറ്റിയുടെ പ്രസിഡന്റ്, സ്ഥാപനത്തിന്റെ ഡയറക്ടർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു. ആറു വർഷക്കാലം സോഷ്യൽ മിഷന്റെ ജനറൽ കൗൺസിലറായും തുടർന്ന് എം.എസ്.ജെ സന്യാസിനീ സഭയുടെ സുപ്പീരിയർ ജനറലായും സേവനം അനുഷ്ടിച്ച് വരികയായിരുന്നു.











Comments