കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. എം. തോമസ് മാത്യുവിന് കെ.സി.ബി.സി യുടെ ആദരം, ജനുവരി 14 ശനി വൈകുന്നേരം 5 : 30 ന്.സാനു മാസ്റ്റർ , ഡോ. കെ.ജി പൗലോസ് ,ടി.എം എബ്രഹാം കൂടാതെ മറ്റ് വിശിഷ്ടാതിഥികളും സംബന്ധിക്കുന്നു.
പത്തനംതിട്ട കീക്കൊഴൂർ സ്വദേശിയായ എം.തോമസ് മാത്യു 1940 സെപ്റ്റംബർ 27 നാണ് ജനിച്ചത്.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനാന്തര ബിരുദം നേടി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്,ചിറ്റൂർ ഗവ.കോളേജ്,കാസർകോട് ഗവ.കോളേജ് ,പാലക്കാട് വിക്ടോറിയ കോളേജ്,എറണാകുളം മഹാരാജാസ് കോളേജ്,തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ അധ്യാപകനായി സേവനമനുഷ്ടിച്ചു. ചാലക്കുടി പനമ്പള്ളി ഗോവിന്ദമേനോൻ സ്മാരക കോളേജ്, മൂന്നാർ ഗവ. കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്റെ വാല്മീകമെവിടെ, സാഹിത്യദർശനം, മാരാർ ലാവണ്യനുഭവത്തിന്റെ യുക്തിശിൽപ്പം,സത്യം നിങ്ങളെ സ്വാതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴി തെറ്റിയോ നമുക്ക്, നിനവുകൾ നിരൂപണങ്ങൾ, രൂദിതാനുസാരീകവി, ബൈബിൾ അനുഭവം, ന്യൂ ഹ്യുമാനിസം, R Y R, തുടങ്ങിയവയാണ് കൃതികൾ. കെ. സി. ബി. സി ബൈബിൾ കമ്മീഷൻ തയ്യാറാക്കിയ ബൈബിൾ വിവർത്തനത്തിൽ സഹകരിച്ചിട്ടുണ്ട്. 'ആശാന്റെ സീതായനം' എന്ന പഠന ഗ്രന്ഥിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
Comments