Foto

ഡോക്ടർ ബ്രൂണോ  ഡോമിനിക് നസ്രത്തിന് ആദരം

കൊല്ലം: വിദ്യാഭ്യാസ വിചക്ഷണനും ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ്, അമർ ഉജാല ഭവിഷ്യ ജ്യോതി അവാർഡ്, ഹിന്ദി ഒളിമ്പ്യാഡ് ഫൗണ്ടേഷൻ പ്രിൻസിപ്പൽ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ ഡോക്ടർ ബ്രൂണോ ഡോമിനിക് നസ്രത്തിനെ കൊല്ലം രൂപതയിലെ
മുക്കാട് ഹോളി ഫാമിലി ഇടവക അദരിച്ചു. മുക്കാട് ഇടവക വികാരി ഫാദർ ജോൺ പോൾ ഡോക്ടർ ബ്രൂണോയ്ക്ക് ഇടവകയുടെ ഉപഹാരം സമർപ്പിച്ചു. ഇടവക അംഗങ്ങളും, ഇടവക ഭരണസമിതി അംഗങ്ങളും (കൈക്കാരൻ ശ്രീ ഫ്രാൻസിസ് ഡേവിഡ് , സെക്രട്ടറി ശ്രീ സാംസൺ സ്റ്റാൻസിലോസ്), സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിലെ ഡോക്ടർ ബ്രൂണോയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ഫാദർ ജോൺ പോൾ പറഞ്ഞു.

Comments

leave a reply

Related News