വാരണാസി. യുപിയിലെ വിദ്യാഭ്യാസ വിചക്ഷണർക്കുള്ള 2025 അമർ ഉജാല ഭവിഷ്യ ജ്യോതി പുരസ്‌കാരത്തിന് ഡോ.ബ്രൂണോ ഡോമിനിക് നസ്രത്ത് അർഹനായി. 2025 ജൂലൈ 31 ന് ഉത്തർ പ്രദേശിലെ ജൗൻപൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജൗൻപൂർ ജില്ലാ കളക്ടർ ഡോ. ദിനേഷ് ചന്ദ്രയിൽ നിന്നും ഡോ.ബ്രൂണോ അമർ ഉജാല പുരസ്കാരം ഏറ്റുവാങ്ങി.
പാഠ്യപദ്ധതി വിദഗ്ധൻ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിസോഴ്‌സ് പേഴ്‌സൺ, അക്കാദമിക് ഓഡിറ്റർ, സ്‌കൂൾ അഫിലിയേഷനുള്ള ഇൻസ്പെക്ഷൻ കമ്മിറ്റി അംഗം, ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉള്ളടക്ക സ്രഷ്ടാവ് എന്നീ നിലകളിൽ ബ്രൂണോ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിവരികയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സമഗ്രസമീപനം, ക്രിയാത്മകമായ ഇടപെടൽ, പ്രവൃത്തി വൈശിഷ്ട്യം, എന്നിവയോടുള്ള ഉയർന്ന പ്രതിബദ്ധതയിലൂടെ ഉത്തർ പ്രദേശിലെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ ബ്രൂണോ കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.
അക്കാദമിക് അഡ്മിനിസ്ട്രേഷൻ, നയ വൈദഗ്ധ്യം, ആസൂത്രണം, വിപുലീകരണം, എന്നിവയുൾപ്പെടെ വിദ്യാഭ്യാസ രംഗത്തെ വിവിധതലങ്ങളിൽ രണ്ടു ദശാബ്ദത്തിലധികം അനുഭവ സമ്പത്തുള്ള ബ്രൂണോ നിലവിൽ കിഴക്കൻ യു.പി.യിലെ ഉമാനാഥ് സിങ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയാണ്.
മുക്കാട് തിരുക്കുടുംബ ഇടവകയിലെ മുല്ലശ്ശേരി ബംഗ്ലാവിൽ പരേതരായ ഡൊമിനിക് നസറെത്തിന്റെയും അൽഫോൻസ ഡൊമിനിക് നസറെത്തിന്റെയും മകനായ ബ്രൂണോ മുക്കാട് ഹോളി ഫാമിലി എൽപി സ്കൂൾ, ശക്തികുളങ്ങര സെൻറ് ജോസഫ്സ് ഹൈസ്കൂൾ, കൊല്ലം സെൻറ് അലോഷ്യസ് എച്ച്എസ്എസ്, കരിക്കോട് ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, കർമ്മല റാണി ട്രെയിനിംഗ് കോളേജ്, പാളയംകോട്ട സെൻറ് സേവ്യേഴ്സ് കോളേജ്, ലണ്ടൻ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കത്തോലിക്ക സഭയുടെ ഉപവി പ്രസ്ഥാനമായ St വിൻസെന്റ് ഡി. പോൾ സൊസൈറ്റി മുക്കാട് കോൺഫ്രൻസ്

Comments