Foto

കൊച്ചിയുടെ മദര്‍ തെരേസയ്ക്ക് കെസിബിസി മീഡിയ കമ്മീഷന്റ ആദരം

കൊച്ചിയുടെ മദര്‍ തെരേസയ്ക്ക് കെസിബിസി മീഡിയ കമ്മീഷന്റ ആദരം


കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ കൊച്ചിയുടെ മദര്‍ തെരേസയെന്ന്  അറിയപ്പെടുന്ന അപ്പസ്‌തോലിക്ക് സിസ്‌റ്റേഴ്‌സ് ഓഫ് കൊല്‍സലാത്ത സഭാംഗമായ സി.ഫാബിയോള ഫാബ്രിയക്ക് ആദരവുമായി കെസിബിസി മീഡിയ കമ്മീഷന്‍.ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച സിസ്റ്റര്‍ ഫാബിയോള ഫാബ്രി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1996ലാണ്  ഇന്ത്യയിലെത്തുന്നത്.നിരാലംബരായവര്‍ക്ക് തന്റെ  മിഷന്‍  പ്രവര്‍ത്തനങ്ങളിലൂടെ  സിസ്റ്റര്‍ നല്കിയ സംഭാവനങ്ങള്‍  വലുതാണ്.2005ലാണ്  ഫോര്‍ട്ട്  കൊച്ചിയില്‍ എട്ട് കുട്ടികളുമായി  ആശ്വാസ ഭവന്‍ ആരംഭിക്കുന്നത്.അനാഥരായ കുഞ്ഞുകളുടെ അമ്മയും അപ്പനുമെല്ലാം  സിസ്റ്റര്‍ തന്നെയാണ്. എട്ട് പേരില്‍ നിന്നും  ആരംഭിച്ച ആശ്വാസ ഭവനില്‍ ഇന്ന് 80 കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം  വിദ്യാഭ്യാസവും,വിവാഹവും എല്ലാം മാതാപിതാക്കാളുടെ സ്ഥാനത്ത് നിന്ന്  സിസ്റ്റര്‍  നടത്തി കൊടുക്കുന്നു. അശ്വാസ ഭവനിലെ 6 പേരുടെ വിവാഹമാണ് ഇതുവരെ നടന്നത്.5 സിസ്റ്റേഴസ്  ഉള്‍പ്പെടെ  23 സ്റ്റാഫുകളും ആശ്വാസ ഭവനില്‍ സിസ്റ്ററിനെ സഹായിക്കാനുണ്ട്. ജീവകാരുണ്യ  പ്രവര്‍ത്തനങ്ങളിലെ  മികവിന് ആലപ്പുഴ രൂപതയുടെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും  സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് വലിയ  സന്ദേശം   നല്കുന്നതിനാലാണ്  കെസിബിസി മീഡിയ കമ്മീഷന്‍  സിസ്റ്റര്‍ ഫാബിയോള ഫാബ്രിയെ  ആദരിക്കുന്നത്. നവംബര്‍ 14, നാളെ രാവിലെ 10.30 ന് പാലാരിവട്ടം പി.ഓ.സിയില്‍ നടക്കുന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാബ്ലാനി സിസ്റ്ററിനെ ആദരിക്കും.കെസിബിസി ഡെപ്യൂട്ടി  സെക്രട്ടറി  ജനറല്‍ ഫാ.ജേക്കബ് ജെ പാലയ്ക്കപ്പിള്ളി, ജോണ്‍ പോള്‍,ഫാ.ഏബ്രഹാം  ഇരിമ്പിനിക്കല്‍ എന്നിവര്‍  ചടങ്ങില്‍  പങ്കെടുക്കും

Comments

leave a reply

Related News