Foto

ജോണ്‍പോള്‍ മലയാള സിനിമാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭ: കെസിബിസി

ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി 
ഡെപ്യൂട്ടി സെക്രട്ടറി, കെ സി .ബി . സി. വക്താവ്

കൊച്ചി :മലയാള സിനിമാ ചരിത്രത്തില്‍ മൂല്യാധിഷ്ഠിത രചനകളും ഇടപെടലുകളുംകൊണ്ട് ശ്രദ്ധേയനായ ജോണ്‍പോള്‍ പുതുതലമുറ എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചിന്തകര്‍ക്കും സവിശേഷമായ മാതൃകയാണ്. സമാന്തര -  വിനോദ സിനിമകളെ സമന്വയിപ്പിച്ച് ഒരു പുതിയ മാതൃക സിനിമാ ലോകത്തിന് നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിത സായാഹ്നത്തില്‍ അദ്ദേഹം സാംസ്‌കാരിക ലോകത്തിലൂടെ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ആഴമുള്ള ചിന്തകളും അതിന് ബലം പകര്‍ന്ന തുറന്ന വായനയും അദ്ദേഹം എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരള സമൂഹത്തിന് പകര്‍ന്നു നല്‍കുകയും ബലവത്തായ ഒരു സമൂഹ നിര്‍മ്മിതിക്ക് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തു.

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നീ നിലകളില്‍ സമാനതകളില്ലാത്ത രീതിയില്‍ സജീവമായിരുന്ന അദ്ദേഹത്തെ എണ്ണമറ്റ അംഗീകാരങ്ങള്‍ തേടിയെത്തിയിരുന്നു. ക്രിസ്തുവിന്റെ സുവിശേഷ സന്ദേശം ലോകത്തിന് ക്രിയാത്മകമായി പകര്‍ന്നു നല്‍കിയ ജോണ്‍പോളിനെ കെസിബിസി ഗുരുപൂജ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. എക്കാലവും കത്തോലിക്കാ സഭയുടെ നിലപാടുകളോടും പ്രവര്‍ത്തനങ്ങളോടും ചേര്‍ന്നു നില്‍ക്കുകയും പൂര്‍ണ്ണ മനസോടെ സഹകരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.     

Foto

Comments

leave a reply

Related News