A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

റവ. സി. ജോമോൾ കൃപാസനം OCV - ആലപ്പുഴ രൂപതയുടെ ആദ്യത്തെ Consecrated Virgin

ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു. കലവൂർ ലിറ്റിൽ ഫ്ലവർ ഇടവകാംഗവും കൃപാസനം പ്രേഷിതയുമായ ജോമോളിനെ (എലീശ്വ മറിയം) 2025 നവംബർ 21 ന് പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ  ക്രിസ്തുവിന്റെ മണവാട്ടിയും സമ്പൂർണ്ണ സമർപ്പിത കന്യകയുമായി  പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ പുതിയ ക്രമത്തിനു രൂപതയിൽ സമാരംഭം കുറിച്ചത്.

 

റവ. സി.ജോമോൾ കൃപാസനം OCV വരാപ്പുഴ അതിരൂപതയിലെ എട്ടേക്കർ സെന്റ് ജൂഡ് ഇടവകയിൽ കോരമംഗലത്തു വീട്ടിൽ ജോസഫ് സേവ്യറിന്റെയും മേരി ജോസഫിന്റെയും മൂന്നു പെണ്മക്കളിൽ ഏറ്റവും ഇളയതായി 1988 നവംബർ 22നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്കുശേഷം MG Universityയിൽ നിന്നും BSc നേഴ്സിംഗ് പഠനം പൂർത്തിയാക്കി. 

 

തന്റെ 23മത്തെ വയസ്സിൽ 2012ൽ കൃപാസനത്തിൽവെച്ചു കൂടിയ മരിയൻ തപസ് ധ്യാനത്തിലാണ് ഒരു മരിയൻ മിഷനറിയായി സ്വജീവിതം സമർപ്പിക്കുന്നതിനുള്ള ആന്തരിക പ്രചോദനവും ദൈവവിളിയും സ്വീകരിക്കുന്നത്.  തുടർന്ന് കൃപാസനം സ്ഥാപക ഡയറക്ടർ ഫാ. ഡോ. വി. പി. ജോസഫ് വലിയവീട്ടിലിന്റെ ആത്മീയ ശിക്ഷണത്തിൽ മധ്യസ്ഥ പ്രാർത്ഥന ടീം അംഗം, കൃപാസനം മീഡിയ & പബ്ലിക്കേഷൻ സെക്രട്ടറി, മരിയൻ ഉടമ്പടി ധ്യാനങ്ങളുടെ സഹശുശ്രൂഷക എന്നീ നിലകളിൽ സേവനം ചെയ്തു വരുന്നു.

 

ഇക്കാലയളവിൽ തന്നെ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും MBAയും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും സോഷ്യോളജിയിൽ MAയും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നും Journalism & Mass Communication ൽ PG Diploma യും നേടി.  കളമശ്ശേരി ജ്യോതിർഭവനിൽനിന്നും 2024ൽ BTh പൂർത്തിയാക്കി. ഇപ്പോൾ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ Biblical Theology യിൽ ലൈസൻഷ്യെറ്റ് പഠനം നടത്തുന്നു.

 

ആലപ്പുഴയിലെ തിരുഹൃദയ സെമിനാരി ചാപ്പലിൽ വെച്ചു നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്കും പ്രതിഷ്ഠാപന കർമ്മത്തിനും ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാ പറമ്പിൽ പിതാവ് മുഖ്യകർമികത്വം വഹിച്ചു. കൃപാസനം ഡയറക്ടറും ജോമോളുടെ ആത്മീയപിതാവുമായ ഫാ. ഡോ. വി. പി. ജോസഫ് വലിയവീട്ടിൽ അവരോധന കർമ്മത്തിനായി അർത്ഥിനിയെ പേരുചൊല്ലി വിളിച്ചു. ആത്മീയ പരിശീലക വെരി റവ സി. മാർഗ്രറ്റ് പീറ്റർ സഹയാത്രികയായി. വിവേക മതിയായ കന്യകയെപ്പോലെ കത്തിച്ച ദീപവുമായി മുന്നോട്ടു വന്ന അർത്ഥിനിയെ സ്വാഗതം ചെയ്തുകൊണ്ട് അഭിവന്ദ്യ പിതാവ് സുവിശേഷോപദേശം നൽകിയശേഷം അർത്ഥിനിയുടെ സന്നദ്ധത പരിശോധിക്കുകയും സർവ്വ വിശുദ്ധരുടെയും മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. സന്നദ്ധത സ്ഥിരീകരിച്ചതിനുശേഷം പ്രതിഷ്ഠാപന പ്രാർത്ഥന ചൊല്ലുകയും ക്രിസ്തുവിന്റെ മണവാട്ടിയെന്ന വിശ്വസ്തബന്ധത്തിന്റെ അടയാളമായി മോതിരവും ശിരോവസ്ത്രവും  അണിയിക്കുകയും സർവ്വ ലോകത്തിന്റെയും രക്ഷക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നതിന് സഭയുടെ ഔദ്യോഗിക പ്രാർത്ഥന പുസ്തകം - Liturgy of Hours - കൈമാറുകയും ചെയ്തു.

 

രൂപത വികാരി ജനറൽ വെരി. റവ. മോൺ. ജോയ് പുത്തൻവീട്ടിൽ, ജുഡീഷ്യൽ വികാർ വെരി. റവ. ഡോ. യേശുദാസ് കാട്ടുങ്കൽത്തൈയ്യിൽ, ചാൻസിലർ വെരി റവ. ഫാ. ജൂഡ് കൊണ്ടപ്പശ്ശേരിൽ, എപ്പിസ്കോപ്പൽ വികാർ ഫോർ റിലിജിയസ് വെരി റവ. ഫാ. സൈമൺ കുരിശിങ്കൽ, റവ. ഫാ. ജോസ് ലാഡ് കോയിൽപറമ്പിൽ,

റവ. ഫാ. ജോൺസൺ പുത്തൻവീട്ടിൽ, റവ. ഡോ. ജോയ് അറക്കൽ, റവ. ഫാ. ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ, റവ. ഫാ. ബേർളി വേലിയകം, റവ. ഫാ. ഇഗ്നെഷ്യസ് ചുള്ളിക്കൽ, റവ. ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻവീട്ടിൽ, റവ. ഫാ. ജോസഫ് അൽഫോൺസ്, റവ. ഫാ. അലക്സ്‌ കൊച്ചീക്കാരൻവീട്ടിൽ എന്നിവർ സഹകാർമ്മികരായി.

Comments

leave a reply

Related News