A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫോർട്ട് കൊച്ചി ചെല്ലാനം  ട്രെറ്റോപോട് കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കണം: ബിഷപ്പ് മാർ ജോസ് പുളിക്കൽ

കോട്ടയം: ഫോർട്ട്‌കൊച്ചി മുതൽ ചെല്ലാനം വരെ ട്രെറ്റോപോട് കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കണമെന്ന് കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. മഴക്കാലത്ത് തുടർച്ചയായി കൊച്ചി തീരദേശത്തെ ജനതയനുഭവിക്കുന്ന യാതന സർക്കാരിന്റെ അവഗണനയുടെ ഫലമാണ്. അതിന് അടിയന്തിരമായി പരിഹാരമുണ്ടാകണമെന്നും മലയോര ജനതയും കർഷകരും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിന്  സഭാ സാമൂഹ്യ പ്രസ്ഥാനങ്ങൾ നേതൃത്വം എടുക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു. കേരള സോഷ്യൽസർവ്വീസ് ഫോറത്തിന്റെ നാൽപ്പതിനാലാമത്  വാർഷികപൊതുയോഗം അടിച്ചിറ ആമോസ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപിക മാനേജിംഗ് ഡയറക്ടർ  ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ്ബ് മാവുങ്കൽ,  ഫിനാൻസ് ഓഫീസർ വിശാൽ ജോസഫ്, സജീവം സ്റ്റേറ്റ് കോർഡിനേറ്റർ സജോ ജോയി എന്നിവർ പ്രസംഗിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വൈശാഖ് കെ. മോഹൻ, കാരിത്താസ് ഇൻഡ്യ പ്രോഗ്രാം ഓഫീസർ ഡോ. വി.ആർ. ഹരിദാസ്, റീജിയണൽ ഫോറം കോർഡിനേറ്റർ എബി ജോർജ്, ജിൻസ് ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. കേരളത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളിലെ ഡയറക്ടർമാർ പങ്കെടുത്തു.    

Comments

leave a reply

Related News