Foto

പാപ്പയെ കാണാനുള്ള യാത്രയ്ക്കിടെ ഹോണ്ടുറാസ് ബിഷപ്പ് വിമാനത്താവളത്തിൽ അന്തരിച്ചു

ലിയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തുവാന്‍ റോമിലേക്കുള്ള യാത്രമധ്യേ ഹോണ്ടുറാസിലെ ബിഷപ്പ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ചോലുറ്റെക്ക രൂപതാ ബിഷപ്പായ മോൺസിഞ്ഞോർ തിയോഡോറോ ഗോമസ് റിവേരയാണ് സ്പെയിനിലെ മാഡ്രിഡ് വിമാനത്താവളത്തിൽവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നു മരണമടഞ്ഞത്. 5 വര്‍ഷം കൂടുമ്പോള്‍ വത്തിക്കാനിലേക്ക് മെത്രാന്മാര്‍ നടത്തുന്ന ഔദ്യോഗിക സന്ദർശനമായ 'അദ് ലിമിന'യുടെ ഭാഗമായി റോമിലേക്ക് പുറപ്പെട്ടതായിരിന്നു അദ്ദേഹം.

2025-2028 കാലയളവിലേക്കുള്ള ഹോണ്ടുറാൻ മെത്രാൻ സമിതിയുടെ (Episcopate) വൈസ് പ്രസിഡന്റ്, കാരിത്താസ് ഹോണ്ടുറാസിന്റെ പ്രസിഡന്റ്, ഡാൻലി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സ്പെയിനിലെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചിരിന്നുവെന്നു ഹോണ്ടുറാൻ മെത്രാൻ സമിതിയുടെ മാധ്യമ വിഭാഗമായ 'സുയാപ മീഡിയോസ്' അറിയിച്ചു.

2020 നവംബർ 14-ന് ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ ടെഗുസിഗാൽപ അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചത്. 2023 ജനുവരി 26-ന് ചോലുടെക രൂപതയുടെ മെത്രാനായും അദ്ദേഹത്തെ നിയമിച്ചു. കനേഡിയൻ മിഷ്ണറി മെത്രാന്മാർ ചോലുടെകയുടെ സഭാപരമായ ഭരണച്ചുമതല വഹിച്ചിരുന്ന ഏകദേശം ആറ് പതിറ്റാണ്ടുകൾ നീണ്ട കാലഘട്ടത്തിനു അന്ത്യം കുറിച്ച നിയമനം എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചിരിന്നു.

Comments

leave a reply

Related News