ചരിത്രത്തിലൂടെ ചിലര്‍ കടന്നുപോകുമ്പോള്‍ അവരുടെ കാലവും ജീവിതത്തിന്റെ ധന്യതയും പുനര്‍വായിക്കപ്പെടുകയും അത് ജീവിതമന്ത്രമായി സ്വീകരി ക്കപ്പെടുകയും ചെയ്യും. പുണ്യജീവിതംകൊണ്ടും അപരസ്‌നേഹംകൊണ്ടും മുദ്രചാര്‍ത്തപ്പെട്ട ദൈവപ്ര കാശിതനാണ് സിഎസ്ടി സഭാ സ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ട് സിഎസ്ടി. 1976 ഒക്ടോബര്‍ 4 ന് നിത്യതയിലേക്ക് വിളിക്കപ്പെട്ട ബസീലിയൂസ് അച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ സുവര്‍ണ്ണ ജൂബിലി നിറവിലാണ് ചെറുപുഷ്പ സഭ.
അഖിലലോക മിഷന്‍ മധ്യസ്ഥയും ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധയുമായ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമ ത്തില്‍ ബസീലിയൂസച്ചന്‍ സ്ഥാപിച്ച സഭയാണ് ചെറുപുഷ്പസഭ (ഘശേേഹല എഹീംലൃ ഇീിഴൃലഴമശേീി, ഇടഠ എമവേലൃ)െ. ഇന്ത്യയില്‍ 15 സംസ്ഥാനങ്ങളിലും ലോകത്തില്‍ 24 രാജ്യങ്ങളിലും ചെറുപുഷ്പ സഭാതനയര്‍ സേവനമനുഷ്ടിക്കുന്നു. പഞ്ചഭൂഖണ്ഡ ങ്ങളിലുമായി ചെറുപുഷ്പസഭയിലെ 500 ഓളം വരുന്ന വൈദികര്‍ ‘ചെറുതാകുക ചെറിയവരെ സേവിക്കുക’ എന്ന സുവിശേഷവരം ജീവിതവ്രതമാക്കി പ്രവര്‍ത്തിക്കുന്നു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മീയ ചൈതന്യത്താല്‍ പ്രശോഭിതനായ ബസീലിയൂസ് അച്ചന്‍ ജീവിതംകൊണ്ടും കര്‍മ്മംകൊണ്ടും സുവിശേഷത്തിലെ നല്ല സമരിയക്കാരന്റെ തുടര്‍ച്ചക്കാരനാണ്.
ബസീലിയൂസ് അച്ചനെ ഒരു സന്യാസസഭയുടെ സ്ഥാപകനായി മാത്രം നോക്കി കാണാനാവില്ല. മറിച്ച്, മനുഷ്യനോടുള്ള അതീവ കരുണയുടെയും കരുത ലിന്റെയും സമൂഹ്യപരിഷ്‌കരണത്തിന്റെയും നവസാംസ്‌കാരികതയുടെയും വക്താവായി കൂടിയാണ് മനസിലാക്കേണ്ടത്. വിശ്വാസം പ്രവൃത്തിയാക്കി, പ്രാര്‍ത്ഥന സേവനമാക്കി, സമര്‍പ്പണം ഉത്തരവാദിത്വമാക്കി അച്ചന്‍ പ്രവര്‍ത്തിച്ചു.
ആത്മീയതയും സന്യാസവും ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമോ പിന്‍വാങ്ങലോ അല്ല, സമൂഹത്തിന്റെ ബഹുധാരകളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ജീവിതോര്‍ജ്ജമാണെന്ന് അച്ചന്‍ തെളിയിച്ചു. മനുഷ്യനെ മനുഷ്യന്‍ എങ്ങനെ കരുതുന്നു, കാവലാളാകുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി ദൈവ മനുഷ്യസ്‌നേഹത്തിന്റെ ഗീതമായി മൂക്കന്നൂരിന്റെ വല്യച്ചന്‍ ഇന്ന് പ്രകീര്‍ത്തിക്കപ്പെടുന്നു. ബസീലിയൂസച്ചന്റെ ദീപ്തസ്മരണ കള്‍ക്ക് മുമ്പില്‍ പ്രണാമങ്ങള്‍.










Comments