A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ബഹിഷ്‌കരണം പഴങ്കഥ; വന്‍ കുതിപ്പു തുടര്‍ന്ന് ഇന്ത്യ-ചൈന വ്യാപാരം

ബഹിഷ്‌കരണം പഴങ്കഥ;
വന്‍ കുതിപ്പു തുടര്‍ന്ന്
ഇന്ത്യ-ചൈന വ്യാപാരം

ചൈനയുമായുള്ള വ്യാപാര ബന്ധം കുറയ്്ക്കാന്‍ ഔദ്യോഗികമായും രാഷ്ട്രീയമായും ഇന്ത്യയില്‍ ഉണ്ടായ തീരുമാനങ്ങളും ബഹിക്കരണ ആഹ്വാനങ്ങളും വെറുതെയായി.അതിര്‍ത്തി സംഘര്‍ഷവും കോവിഡ് വ്യാപനവുമുണ്ടായിട്ടും ഈ വര്‍ഷത്തെ ആദ്യ ആറ് മാസം പിന്നിടുന്നതിനിടെ ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത് റെക്കോര്‍ഡ് വളര്‍ച്ച. 62.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം കോവിഡ് -19 തരംഗത്തിനിടയില്‍ കോവിഡ് വാക്സിനുകളുടെ ആഭ്യന്തര ഉത്പാദനം ചൈന വര്‍ദ്ധിപ്പിച്ചതോടെ ഇന്ത്യ മെഡിക്കല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതാണ് ഉഭയകക്ഷി വ്യാപാരത്തിലെ ഇപ്പോഴത്തെ വന്‍ വര്‍ധനവിന് കാരണമെന്ന് ഷാങ്ഹായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് റിസര്‍ച്ച് ഫെലോ ഷാവോ ഗഞ്ചെംഗ് പറഞ്ഞു.ചൈനയാണ് ഈ സമയത്തെ  ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനയെ സംബന്ധിച്ചാണെങ്കില്‍ ഇന്ത്യ അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയും. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്.

അതിര്‍ത്തി നിയന്ത്രണ രേഖയിലുടനീളം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം ഇടയ്ക്കിടെ രൂക്ഷമായി മാറുന്നതിനിടയാണ് ഈ തരത്തില്‍ വ്യാപാര ബന്ധം മെച്ചപ്പെടുന്നത്.  ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് (ജിഎസി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചൈനയുടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ചേര്‍ന്നുള്ള ബിസിനസ് 57.48 ബില്യണ്‍ ഡോളറിലെത്തി. കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാള്‍ കൂടുതലാണ് ഇത്.ഇറക്കുമതി 69.6 ശതമാനവും, കയറ്റുമതി 60.4 ശതമാനവും ഉയര്‍ന്നു.ഇന്ത്യ 14.7 ബില്യണ്‍ ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്തു. 42.6 ബില്യണ്‍ ഡോളര്‍ വിലവരുന്ന സാധനങ്ങളുടെ ഇറക്കുമതി നടത്തി.

കോവിഡ് വന്നതോടെ ഇന്ത്യ 26000 വെന്റിലേറ്ററും ഓക്സിജന്‍ ജനറേറ്ററും 15000 മോണിറ്ററും 3800 ടണ്‍ മരുന്നും ഇറക്കുമതി ചെയ്തതായി ചൈനയിലെ കസ്റ്റംസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ 70.1 ശതമാനം വര്‍ധനവുണ്ടായി. 48.16 ബില്യണ്‍ ഡോളറാണ് മൂല്യം. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 90.2 ശതമാനം ഉയര്‍ന്നു. തിരികെയുള്ളത് 64.1 ശതമാനവും ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ-ചൈന വ്യാപാരം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. വിദേശ വ്യാപാരം പ്രതിവര്‍ഷം 62.7 ശതമാനം വളര്‍ച്ച നേടി. ഇത് ചൈനയുടെ പ്രമുഖ വ്യാപാര പങ്കാളികളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ പ്രചാരണം ശക്തമായിരുന്നെങ്കിലും പിന്നീട് കെട്ടടങ്ങി. ഇന്ത്യയിലെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേര്‍ന്നിരുന്നു. വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം ലക്ഷക്കണക്കിന് പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല, ചൈനീസ് ആപ്പുകളും ഡിലീറ്റ് ചെയ്യണം എന്നാണ് പ്രചാരണത്തിന്റെ ഭാഗമായി പ്രചരിച്ചത് . ഇതിനെ തുടര്‍ന്ന് ടിക്ടോക് പോലുള്ളവയ്ക്ക് വലിയ തിരിച്ചടിയുണ്ടായി. ഒപ്പം തന്നെ ബാബ രാംദേവിനെപ്പോലുള്ളവരുടെ ആഹ്വാനപ്രകാരം പലരും  ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും തുടങ്ങി. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു.

ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം ഇന്ത്യയിലെ സൈബര്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും അത് കത്തിക്കയറാന്‍ വഴിതെളിച്ചു ശാസ്ത്രകാരനും, വിദ്യഭ്യാസ പരിഷ്‌കര്‍ത്താവുമായ സോനം വാങ്ചക്. ഇന്ത്യയില്‍ വന്‍തരംഗമായി മാറി ആമീര്‍ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്‌സ് ഇദ്ദേഹത്തിന്റെ ജീവിതത്തെ അധികരിച്ചായിരുന്നു. മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാഗ്സസെ അവാര്‍ഡ് ജേതാവായ സോനം വാങ്ചക് രംഗത്തെത്തിയത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ്. ഒരു വശത്ത്, നമ്മുടെ സൈനികര്‍ അവരോട് യുദ്ധം ചെയ്യുന്നു, മറുവശത്ത്, നമ്മള്‍ ചൈനീസ് ഹാര്‍ഡ് വെയര്‍ വാങ്ങുകയും ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ബഹിഷ്‌കരണം ചൈനീസ് ജനതയ്ക്ക് എതിരല്ല, അവരുടെ ചൂഷണ സംവിധാനത്തിനെതിരാണ്. ഇന്ത്യയില്‍ അടക്കം ഉത്പന്നങ്ങള്‍  വഴി കോടിക്കണക്കിന് രൂപയാണ് ചൈനയ്ക്ക് നമ്മള്‍ നല്‍കുന്നത്. അത് ഉപയോഗിച്ച് അവര്‍ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-വാങ്ചക് പറഞ്ഞു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News