Foto

ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷി അനുസ്മരണവും മെഗാരക്തദാന ക്യാമ്പും നടന്നു

കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് കേരളസംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിൽ ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷി അനുസ്മരണവും ജീവധാര 2K24 എന്ന പേരിൽ മെഗാരക്തദാന ക്യാമ്പും സംഘടിപ്പിച്ചു.ക്രൈസ്തവ വിശ്വാസത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയിൽ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓർമ്മിക്കാനും പ്രാർത്ഥിക്കാനും അവസരമായിത്തീർന്നു ഈ അനുസ്മരണം. ചുടുനിണമുതിർന്ന ഓർമ്മകളെ പങ്കുവെച്ചുകൊണ്ട് കേരളത്തിലുടനീളം വിവിധ രൂപതകളിൽ മിഷൻലീഗ് പ്രവർത്തകർ രക്തം ദാനം ചെയ്തുകൊണ്ട് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശവാഹകരായി.  ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുമായി സഹകരിച്ച് വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ വെച്ച് രക്തം ദാനം ചെയ്തും ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചുകൊണ്ടും സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ സംസ്ഥാന തല ഉദ്ഘാടനം നടത്തി. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷപദം അലങ്കരിച്ച ക്യാമ്പിന് മെഡിക്കൽ ഓഫീസർ ഡോ. വിനീജ മെറിൻ ജോയ് മുഖ്യപ്രഭാഷണം നടത്തി.മാനന്തവാടി രൂപത പ്രസിഡന്റ്‌ ശ്രീ. ബിനീഷ് തുമ്പിയാംകുഴി, സെക്രട്ടറി ശ്രീ. തങ്കച്ചൻ മാപ്പിളക്കുന്നേൽ,ചെറുക്കാട്ടൂർ ശാഖ പ്രസിഡന്റ്‌ ജിൻസ് തേങ്ങാപ്പാറ, ഡോ.ദിവ്യ, ശ്രീ.സിബി മാത്യു, സി. ലിന്റാ CMC എന്നിവർ നേതൃത്വം കൊടുത്തു.
വിവിധ രൂപതകളിൽ നടന്ന രക്തദാന ക്യാമ്പിന് രൂപത - സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകി.

Comments

leave a reply

Related News