കാഞ്ഞിരപ്പള്ളി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി "ജീവാധാര 2K24 " എന്ന പേരിൽ സംഘടിപ്പിച്ച ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണത്തിൻ്റെയും രക്തദാന ക്യാമ്പിൻ്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം എം. എം .ടി ഹോസ്പിറ്റലിൽ വച്ച് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. സോജി കന്നാലിൽ നിർവഹിച്ചു. രൂപതാ പ്രസിഡൻ്റ് ശ്രീ. അരുൺ പോൾ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ചെറുപുഷ്പ മിഷൻ ലീഗ് രൂപത അസിസ്റ്റൻ്റ് ഡയക്ടർ റവ.ഫാ. ആൻ്റണി തുണ്ടത്തിൽ എല്ലാവരെയും സ്വാഗതം ചെയ്തു. രൂപത വൈസ് ഡയക്ടർ സി. റിറ്റാ മരിയ എഫ്.സി.സി., സംസ്ഥാന സമിതി അംഗം ശ്രീ. ജെറിൻ നെടുംതകിടി, രൂപതാ ഓർഗനൈസർ ശ്രീ. ആൻ്റണി കെ .ഇ., മുണ്ടക്കയം ഫൊറോന വൈസ് ഡയറക്ടർ സി. ലിസ എസ് എ .ബി .എസ് . , സി. റജീന എസ് എ .ബി .എസ് ശാഖ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.
ഫോട്ടോ : ചെറുപുഷ്പ മിഷൻ ലീഗ് സംഘടിപ്പിച്ച ജീവധാര 2K24 പരിപാടിയുടെ ഉദ്ഘാടനം മുണ്ടക്കയം എം. എം .ടി ആശുപത്രിയിൽ ഡയറക്ടർ ഫാ.സോജി കന്നാലിൽ ഉദ്ഘാടനം ചെയ്യുന്നു.
ഫാ. ഫിലിപ്പ് വട്ടയത്തില്‍
ഡയറക്ടര്‍
മൊബൈല്‍ 96051 27734
Comments