Foto

ആലുവ സബ്  ജയിലിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി

ആലുവ : സംസ്ഥാന സർക്കാർ ജയിൽ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം കേരള പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് വിഭാഗവും കെ.സി.ബി.സി യുടെ ജയിൽ മിനിസ്ട്രിയും ചേർന്ന് ആലുവ സബ് ജയിൽ  അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി. ത്രൈമാസ മോട്ടിവേഷണൽ പ്രോഗ്രാം സബ് ജയിൽ സൂപ്രണ്ട് പി .ആർ . രാജേഷ് ഉദ്ഘാടനം ചെയ്തു. ഫാക്കൽറ്റി അംഗം അഡ്വ ചാർളി പോൾ "ലഹരിയും കുറ്റകൃത്യങ്ങളും "എന്ന വിഷയത്തിൽ ആദ്യ സെമിനാർ നയിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ട് ഷോൺ വർഗീസ് , സിസ്റ്റർ ഡോളിൻ മരിയ, സിസ്റ്റർ ലീമ സേവ്യർ എന്നിവർ നേതൃത്വം നൽകി. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ സിസ്റ്റർ സ്റ്റെഫി ഡേവിസ് ,സിസ്റ്റർ ബോണി മരിയ , സബ് ഇൻസ്പെക്ടർ ബാബു പി ജോൺ, സിസ്റ്റർ ലിജി ജോസ്, ടിജോ എന്നിവർ ക്ലാസുകൾ നയിച്ചു.

ഫോട്ടോ മാറ്റർ : ആലുവ സബ് ജയിൽ  അന്തേവാസികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷണൽ സെമിനാർ ജയിൽ സൂപ്രണ്ട് പി. ആർ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. അസിസ്റ്റൻ്റ് സൂപ്രണ്ട് ഷോൺ വർഗീസ് , അഡ്വ ചാർളി പോൾ , സിസ്റ്റർ ഡോളിൻ മരിയ , സിസ്റ്റർ ലിമ സേവ്യർ  എന്നിവർ സമീപം.

Comments

leave a reply