Foto

പേരൻ്റിംഗ് സെമിനാർ നടത്തി

ആലുവ : തോട്ടയ്ക്കാട്ടുകര സെൻ്റ് ആൻസ് ഇടവകയിൽ മതബോധന വിഭാഗം പി.റ്റി.എ യുടെ നേതൃത്വത്തിൽ പേരൻ്റിംഗ് സെമിനാർ നടത്തി.
വികാരി ഫാ. തോമസ് പുളിക്കൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോസഫ് ജേക്കബും മറ്റ് മതബോധന അധ്യാപകരും നേതൃത്വം നല്കി.

ഫോട്ടോ :തോട്ടയ്ക്കാട്ടുകര സെൻ്റ് ആൻസ് പള്ളിയിൽ നടന്ന പേരൻ്റിംഗ് സെമിനാർ വികാരി ഫാ. തോമസ് പുളിക്കൻ ഉദ്ഘാടനം ചെയ്യുന്നു.
അഡ്വ. ചാർളി പോൾ, പി.റ്റി.എ ഭാരവാഹികളായ വിനു ലോനപ്പൻ, അനി ഇട്ടിക്കുന്നത്ത് എന്നിവർ സമീപം

Foto

Comments

leave a reply