Foto

അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി

മേലൂർ :അന്താരാഷ്ട്ര യുവജനദിനാഘോഷത്തിന്റെ ഭാഗമായി പൂലാനി നിർമല കോളജിൽ പൊതുയോഗവും സെമിനാറും സംഘടിപ്പിച്ചു. ട്രെയ്നറും മെൻ്ററുമായ  അഡ്വ. ചാർളി പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിർമല ഇൻസ്റ്റിറ്റ്യൂഷൻസിലെ പ്രിൻസിപ്പൽമാരായ ഡോ. ഷാജു ഔസേപ്പ്,  ജൂലിയൻ ജോസഫ്, ഡോ. സി. വി .ബിജു, ഡോ. എൽ. സുദർശൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുo  കലാപരിപാടികൾ നടത്തുകയും ചെയ്തു.

ഫോട്ടോ : പൂലാനി നിർമ്മല ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന അന്താരാഷ്ട്ര യുവജന ദിനാചരണം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എൽ . സുദർശൻ, ഡോ.റ്റി. ഒ പൗലോസ്, ഡോ. സി.വി ബിജു, ഡോ. ഷാജു ഔസേപ്പ് എന്നിവർ സമീപം

Comments

leave a reply